‘ലോകകപ്പിന് ശേഷം ആ തർക്കം മെസ്സി തീർപ്പാക്കി’ : ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി|Lionel Messi

ബാഴ്‌സലോണയിലേക്കോ അൽ-ഹിലാലിലേക്കോ ഉള്ള നീക്കം ഒഴിവാക്കിക്കൊണ്ട് ഇന്റർ മിയാമിയിൽ ചേർന്നത് ലയണൽ മെസ്സി എടുത്ത് ശെരിയായ തീരുമാനമായിരുന്നുവെന്ന് മുൻ സഹ താരം ഹാവിയർ മഷറാനോ. അർജന്റീനയ്‌ക്കൊപ്പം 100-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ചതിനൊപ്പം ആഭ്യന്തര, യൂറോപ്യൻ ഫുട്‌ബോളിലെ ബാഴ്‌സലോണയുടെ അവിശ്വസനീയമായ 2008-2012 ആധിപത്യത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ ജോഡി.

ആക്രമണത്തിൽ മെസ്സിയും പ്രതിരോധത്തിൽ നങ്കൂരമിട്ട മഷറാനോയും അണിനിരന്നപ്പോഴാണ് നാല് ലാലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗുകളും നേടി ബാഴ്‌സലോണ യൂറോപ്പിൽ ആധിപത്യമുറപ്പിച്ചത്. 2022-ന്റെ അവസാനത്തിൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മെസ്സിയെ താൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനായും മഷറാനോ വിശേഷിപ്പിച്ചു.

“ലോകകപ്പിന് ശേഷം ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചുള്ള ഏത് തർക്കവും മെസ്സി ഇതിനകം തന്നെ തീർപ്പാക്കിയിട്ടുണ്ട്.ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. മിയാമിയിൽ മെസ്സി വളരെ സന്തുഷ്ടനായി കാണപ്പെടുന്നു, ഫുട്ബോൾ മാത്രമല്ല, ജീവിതത്തിലും കുടുംബത്തോടൊപ്പവും ആസ്വദിക്കുന്നു, അത് മറ്റൊരിടത്ത് ബുദ്ധിമുട്ടായേക്കാം”മാർക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ മഷറാനോ പറഞ്ഞു.മിയാമിയിലെ മെസ്സിയുടെ പുതിയ അധ്യായത്തെക്കുറിച്ചുള്ള മഷെറാനോയുടെ അഭിപ്രായങ്ങൾ യു‌എസ്‌എയിലെ തന്റെ ആദ്യ 5 മത്സരങ്ങളിൽ 8 ഗോളുകൾ നേടിയ ഇന്റർ മിയാമിയിലെ മികച്ച ജീവിതത്തിന്റെ പിൻബലമാണ്.

മെസ്സിയുടെ ഇന്റർമിയാമി സീസണിലെ ലീഗ് കപ്പിന്റെ പ്രധാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച 4 : 30ന് നടക്കുന്ന ലീഗ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിലാണ് ലിയോ മെസ്സിയും ഇന്റർമിയാമിയും ബൂട്ട് കെട്ടുന്നത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഫിലഡെൽഫിയ യൂണിയൻ എതിരെയാണ് ഇന്റർമിയാമിയുടെ സെമിഫൈനൽ മത്സരം.

4.3/5 - (71 votes)