നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്ന താരമാണ് മെസ്സി : മുൻ ഫ്രാൻസ് പരിശീലകൻ

ലോക ഫുട്ബോളിൽ ലയണൽ മെസ്സിയോളം ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരമുണ്ടോ എന്നുള്ളത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.അത്രയേറെ മനോഹരമായാണ് ലയണൽ മെസ്സി ഓരോ മത്സരത്തിലും കളിക്കാറുള്ളത്. മെസ്സിയുടെ ഓരോ മുന്നേറ്റവും കണ്ണിന് കുളിർമയേകുന്ന കാര്യമാണ്.

അതുകൊണ്ടുതന്നെയാണ് ലോകത്ത് ലയണൽ മെസ്സിക്ക് ഇത്രയേറെ ആരാധക വൃന്ദവും. ലയണൽ മെസ്സിയെ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി കൊണ്ട് വാഴ്ത്തപ്പെടാനുള്ള കാരണവും മെസ്സിയുടെ ഈ അത്ഭുതകരമായ മികവ് തന്നെയാണ്. ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ ഇനി കാണാൻ കഴിയില്ല എന്നാണ് താൻ കരുതുന്നത് എന്നായിരുന്നു ഇതിനെക്കുറിച്ച് റിയോ ഫെർഡിനാന്റ് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ മുൻ ഫ്രഞ്ച് പരിശീലകനായിരുന്ന റായ്മണ്ട് ഡോമിനീഷും ലയണൽ മെസ്സിയുടെ ഈ മികവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.അതായത് നമ്മൾ ഇന്നേവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങൾ നമുക്ക് കാണിച്ചുതരുന്ന താരമാണ് ലയണൽ മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോയ് നെമറാണ് ഇത് ട്വീറ്റ്‌ ചെയ്തിട്ടുള്ളത്.

‘ ആദ്യമായി, ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വണ്ടർഫുള്ളായ താരമാണ് ലയണൽ മെസ്സി.ഇതുവരെ കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും ചെയ്യാൻ കഴിവുള്ള ഒരു താരമാണ് അദ്ദേഹം.ലോക ഫുട്ബോളിൽ ഉള്ള പല താരങ്ങളും താൽപര്യം ജനിപ്പിക്കുന്ന പല കാര്യങ്ങളും ചെയ്യുന്നുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ മെസ്സി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മൾ ഇതുവരെ കാണാത്ത കാര്യങ്ങളാണ് ‘ മുൻ ഫ്രാൻസ് പരിശീലകൻ പറഞ്ഞു.

ലയണൽ മെസ്സി ഈ പ്രായത്തിലും തന്റെ മികവ് തുടരുകയാണ്.പ്രായത്തിന് മെസ്സിയുടെ മികവിനെ കോട്ടം തട്ടിക്കാൻ കഴിഞ്ഞിട്ടില്ല.വരുന്ന ഖത്തർ വേൾഡ് കപ്പിലാണ് ലയണൽ മെസ്സി ഇനി ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

Rate this post