❝ മെസ്സി ഏറ്റവും മികച്ച സുഹൃത്ത് പക്ഷെ കിരീടം എനിക്ക് വേണം, ഫൈനലിൽ സൗഹൃദമില്ല❞ – നെയ്മർ

ഞായറാഴ്ച റിയോ ഡി ജനീറോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കലാശപ്പോര്. എന്നാൽ ലോകമെമ്പാടുമുള്ള ആരാധകർ ബ്രസീൽ അർജന്റീന പോരാട്ടത്തെക്കാൾ മെസ്സി നെയ്മർ പോരാട്ടമായാണ് കാണുന്നത്. ഫൈനലിന് മുന്‍പ് ശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്.

കോപ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കും എന്ന് ബ്രസീൽ താരം നെയ്മർ. മെസ്സിയുമായി തനിക്ക് ഉള്ള ബന്ധം മികച്ചതാണെങ്കിലും താനും ബ്രസീലും ഫൈനലിൽ വിജയിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്ന് നെയ്മർ പറയുന്നു. മുമ്പ് ബാഴ്സലോണയിൽ മെസ്സിയു നെയ്മറും ഒരുമിച്ച് കളിച്ചപ്പോൾ അവർ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു.മെസ്സി താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് എന്ന് നെയ്മർ പറയുന്നു. മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്തുമാണ്. എന്നാൽ ഇപ്പോൾ നമ്മൾ ഇരുവരും ഫൈനലിൽ ആണ്. ഇവിടെ സൗഹൃദമില്ല. രണ്ട് പേരും പരസ്പരം എതിരാളികളാണ്. നെയ്മർ പറയുന്നു. ഇരുവർക്കും പരസ്പരം ബഹുമാനം ഉണ്ടാകും എങ്കിലും ഒരാൾക്ക് മാത്രമേ വിജയിക്കാ‌ൻ ആകു എന്നും നെയ്മർ പറഞ്ഞു.

മെസി വര്‍ഷങ്ങളായി ദേശീയ ടീമിനൊപ്പമുണ്ട്. അദ്ദേഹവും തന്റെ ആദ്യ കിരീടമാണ് തേടുന്നത്. ബ്രസീല്‍ കളിക്കാത്ത സമയത്ത് ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കാറുണ്ട്. 2014 ലോകകപ്പ് ഫൈനലില്‍ അദ്ദേഹം ജര്‍മ്മനിയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു. ഫൈനലില്‍ പരസ്പരം വരുമെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബഹുമാനം ഇപ്പോഴും മികച്ചതാണ്. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിയൂ. നിങ്ങള്‍ മറ്റൊരാളുമായി സൗഹൃദത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ സൗഹൃദം മറക്കാന്‍ പ്രയാസമാണ്. നമ്മള്‍ ഒരു സുഹൃത്തിനോടൊപ്പം വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഫൈനലില്‍ ഇതു തന്നെയായിരിക്കും ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുക’- നെയ്മര്‍ പറയുന്നു.

2019 ൽ സ്വന്തം നാട്ടിൽ ബ്രസീൽ കിരീടം നേടുമ്പോൾ പരിക്ക് മൂലം നെയ്മർക്ക് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. ഇത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് ആദ്യ കോപ്പ കിരീടം നേടാൻ തന്നെയാണ് നെയ്മർ ഇറങ്ങുന്നത് . അതിനിടയിൽ ഫൈനലിൽ അർജന്റീനയെ പിന്തുണക്കുന്ന ബ്രസീലുകാർക്കെതിരെ നെയ്മർ സോഷ്യൽ മീഡിയയയിലൂടെ വിമർശനം ഉന്നയിച്ചു . “ഞാൻ വളരെയധികം സ്‌നേഹവും അഭിമാനവുമുള്ള ബ്രസീലിയനാണ്,എന്റെ ആഗ്രഹം എപ്പോഴും ബ്രസീലിയൻ ദേശീയ ടീമിൽ ഉണ്ടായിരിക്കുകയും ആരാധകർ പാടുന്നത് കേൾക്കുകയും ചെയ്യുക എന്നതായിരുന്നു. കായികം ,മോഡലിംഗ് മത്സരം എന്തുതന്നെയായാലും ബ്രസീൽ മത്സരിക്കുന്നുണ്ടെങ്കിൽ വേറെ ഒന്നിനെയും ഞാൻ പിന്തുണക്കില്ല നെയ്മർ കൂട്ടിച്ചേർത്തു.

Rate this post