എപ്പോഴും മെസ്സിയെകൊണ്ട് ഒറ്റക്ക് കഴിയില്ല, അദ്ദേഹത്തെ സഹായിക്കൂ : അർജന്റൈൻ താരങ്ങളോട് ഫുട്ബോൾ നിരീക്ഷകൻ |Lionel Messi

കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. അതോടെ പ്രീ ക്വാർട്ടർ സാധ്യതകളെ സജീവമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയുടെ സാന്നിധ്യം തന്നെയാണ് അർജന്റീനക്ക് ഗുണകരമായിട്ടുള്ളത്.

യഥാർത്ഥത്തിൽ മെസ്സി നേടിയ ഗോളാണ് കാര്യങ്ങൾ മത്സരത്തിൽ അർജന്റീനക്ക് അനുകൂലമാക്കിയത്. ലയണൽ മെസ്സിയുടെ പാസിൽ നിന്ന് തന്നെയാണ് മറ്റൊരു ഗോളും തുറന്നിട്ടുള്ളത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതും മെസ്സി തന്നെയായിരുന്നു.ഒരർത്ഥത്തിൽ മെസ്സി അർജന്റീനയെ രക്ഷിച്ചെടുക്കുകയായിരുന്നു.

എന്നാൽ ഇതിനെതിരെ ഫോക്സ് സോക്കറിന്റെ ഫുട്ബോൾ നിരീക്ഷകനായ സാച ക്ലെസ്റ്റൻ പ്രതികരിച്ചിട്ടുണ്ട്. അതായത് എപ്പോഴും മെസ്സിക്ക് തനിച്ച് കഴിയില്ലെന്നും വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടണമെങ്കിൽ എല്ലാവരും അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട് എന്നതാണ് സാച പറഞ്ഞിട്ടുള്ളത്.ലൗട്ടറോയും ഡി മരിയയുമൊക്കെ മെസ്സിയെ സഹായിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ എപ്പോഴും ലയണൽ മെസ്സിക്ക് ഒറ്റയ്ക്ക് സാധിക്കില്ല. എപ്പോഴും അദ്ദേഹത്തെ മാത്രം ആശ്രയിച്ചു കൊണ്ട് നിലനിൽക്കാനും കഴിയില്ല.ഡി മരിയ,ലൗറ്ററോ,ആൽവരസ് എന്നിവരൊക്കെ മുന്നോട്ടു വന്നേ മതിയാകൂ.ഡിബാലയെ നമുക്ക് ഈ ടൂർണമെന്റിൽ കാണാൻ സാധിക്കുമോ? എന്തൊക്കെയായാലും അറ്റാക്കിങ് തേഡിലെ അർജന്റീന താരങ്ങൾ മെസ്സിയെ സഹായിച്ചേ മതിയാവൂ ” ഇതാണ് സാച പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ അർജന്റീന നേടിയ 3 ഗോളുകളിലും ലയണൽ മെസ്സിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. അർജന്റീനയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ പോളണ്ടാണ്. ആ മത്സരത്തിലും അർജന്റീനക്ക് വിജയം അനിവാര്യമാണ്.

Rate this post
ArgentinaFIFA world cupLionel MessiQatar2022