ലീഗ് 1 വമ്പൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ ഈ സീസണിൽ തോൽവിയറിയാതെ കുതിക്കുകയാണ്.ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും തോൽവി അറിയാത്ത പിഎസ്ജി ഈ സീസണിൽ ഇതുവരെ 50 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്നലെ മക്കാബി ഹൈഫയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 7 ഗോളോടെ PSG സീസണിൽ 50 ഗോളുകൾ തികച്ചു.
ലീഗ് 1 ലെ 12 കളികളിൽ നിന്ന് 10 വിജയങ്ങളും 2 സമനിലകളും ഉൾപ്പെടെ 32 പോയിന്റുമായി PSG ടേബിൾ ടോപ്പർമാരായി തുടരുന്നു, ഇതുവരെ 32 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ 3 ജയവും 2 സമനിലയുമായി പിഎസ്ജി 11 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 14 ഗോളുകളാണ് പിഎസ്ജി നേടിയത്.
സീസണിൽ പിഎസ്ജി നേടിയ 50 ഗോളുകളിൽ 40 ഗോളുകളും പിഎസ്ജിയുടെ പ്രധാന താരങ്ങളായ നെയ്മർ, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവർ നേടിയെന്നതാണ് ഇതിൽ ശ്രദ്ധേയം. സീസണിൽ 16 ഗോളുകളുമായി കൈലിയൻ എംബാപ്പെ പിഎസ്ജിയുടെ ടോപ് സ്കോററാണ്, 13 ഗോളുകളുമായി നെയ്മർ ഈ സീസണിൽ പിഎസ്ജിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോററാണ്. ലയണൽ മെസ്സി 11 ഗോളുകൾ നേടിയിട്ടുണ്ട്.
40 of PSG’s 50 goals this season have come from three players:
— B/R Football (@brfootball) October 26, 2022
Kylian Mbappé: 16 goals, 4 assists
Neymar: 13 goals, 10 assists
Lionel Messi: 11 goals, 12 assists
🥶 pic.twitter.com/BxpqaH17l7
അതേസമയം, അസിസ്റ്റുകളുടെ എണ്ണത്തിൽ ഈ മൂന്ന് താരങ്ങളും മോശമല്ല. മൂവരും ചേർന്ന് ഇതിനകം 26 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. 12 അസിസ്റ്റുകളുമായി ലയണൽ മെസ്സിയാണ് അസിസ്റ്റുകളുടെ എണ്ണത്തിൽ മുന്നിൽ. നെയ്മറിന് 10 അസിസ്റ്റുകളും കൈലിയൻ എംബാപ്പെയ്ക്ക് 4 അസിസ്റ്റുകളുമുണ്ട്. നെയ്മർ-എംബാപ്പെ-മെസ്സി ത്രയമാണ് ഈ സീസണിൽ പിഎസ്ജിയുടെ അപരാജിത കുതിപ്പിന് ഊർജം പകരുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കണക്കുകൾ.
19' – Messi ⚽️ Neymar 🅰️
— ESPN FC (@ESPNFC) October 25, 2022
21' – Mbappe ⚽️
35' – Neymar ⚽️ Messi 🅰️
MNM GOING TO WORK 🔥 pic.twitter.com/LO63zDtXtj