ലയണൽ മെസ്സിക്ക് ചുവട് പിഴച്ചത് എവിടെയാണ് ? ബാഴ്സലോണ വിട്ടതിന്റെ ഫലമോ നഷ്ടമായ ബാലൺ ഡി ഓർ നോമിനേഷൻ |Lionel Messi
ഈ വർഷത്തെ ബാലൺ ഡി ഓറിനുള്ള 30 പേരുടെ ചുരുക്കപ്പട്ടികയിൽ ഏഴ് തവണ അവാർഡ് നേടിയ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ഇല്ലാത്തത് ആരാധകരെ കുറച്ചൊന്നും അല്ല നിരാശരാക്കിയത്. 2005 മുതൽ മെസ്സിയുടെ പേരില്ലാത്ത ഒരു ബാലൺ ഡി ഓർ ലിസ്റ്റ് അവർ കണ്ടിട്ടില്ല.
ഇംഗ്ലീഷ് ഫുട്ബോളിൽ മോശം സീസണിലൂടെ കടന്നു പോയിട്ടും മെസ്സിയുടെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടം നേടിയതും ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.കഴിഞ്ഞ വർഷം അവാർഡ് നേടിയ മെസ്സി 2006 മുതൽ സ്ഥിരമായ നോമിനിയായിരുന്നു 2018 ഒഴികെ 2007 മുതൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാഴ്‌സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബുൾക്കുള്ള മാറ്റം മൂലമാണ് മെസ്സിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നത് എന്നാണ് എല്ലാവരും കരുതുന്നത്.ഒക്‌ടോബർ 17 ന് പാരീസിൽ സമ്മാനിക്കുന്ന ബാലൺ ഡി ഓറിന്റെ സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാസികയെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ട മെസ്സി പിഎസ്ജിക്ക് വേണ്ടി ആകെ 11 ഗോളുകൾ മാത്രമാണ് നേടിയത്.
28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ പിഎസ്ജിയുടെ സഹതാരം നെയ്മറിനും ഒരു സീസണിന് ശേഷം നോമിനേഷനും നഷ്ടമായി.എന്നിരുന്നാലും ഈ ലിസ്റ്റിൽ ഇടം നേടിയ ചില താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഭേദപ്പെട്ട പ്രകടനം തന്നെയാണ് മെസ്സി നടത്തിയിട്ടുള്ളത്.പിഎസ്ജിക്കൊപ്പം ലീഗ് വൺ കിരീടം,ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ മെസ്സി നേടിയിട്ടുണ്ട്.കൂടാതെ അർജന്റീനക്ക് വേണ്ടി ഫൈനലിസിമയിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് കിരീടം നേടി കൊടുക്കാൻ മെസ്സിക്ക് സാധിച്ചിട്ടുമുണ്ട്.ലീഗ് വണ്ണിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളിൽ മുൻ നിരയിൽ മെസ്സിക്ക് ഇടവുമുണ്ട്.ഇവയൊക്കെ ചൂണ്ടിക്കാണിക്കാൻ ഉണ്ടായിട്ടും മെസ്സിയെ തഴഞ്ഞതിൽ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
2005 ❌
— B/R Football (@brfootball) August 12, 2022
2006 ✅
2007 ✅
2008 ✅
2009 ✅
2010 ✅
2011 ✅
2012 ✅
2013 ✅
2014 ✅
2015 ✅
2016 ✅
2017 ✅
2018 ✅
2019 ✅
2020 🏆🙅♂️
2021 ✅
2022 ❌
It's the first time since 2005 that Lionel Messi wasn't included on the Ballon d'Or 30-man shortlist 🤷♂️ pic.twitter.com/ktruQdvN2l
ലയണൽ മെസ്സിയുടെ അഭാവം ആരാധകർക്ക് നിരാശ നൽകുന്നത് തന്നെയാണ്. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഇനി മുതൽ ബാലൺ ഡി ഓർ അംഗീകരിക്കാത്തതിനാൽ ഫോർമാറ്റിലെ മാറ്റം അർജന്റീനിയൻ സൂപ്പർതാരത്തിനെയും ബാധിച്ചിട്ടുണ്ട്. 2021 ലെ സമ്മറിൽ ബാഴ്‌സലോണ വിട്ടതിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി കൊതിക്കുന്ന PSG ടീമിൽ തന്റെ പ്രതിഭയെ മുദ്രകുത്താൻ മെസ്സിക്ക് കഴിഞ്ഞില്ല.ഒടുവിൽ ജേതാക്കളായ റയൽ മാഡ്രിഡിന് മുന്നിൽ ഫ്രഞ്ച് ചാമ്പ്യന്മാർ അവസാന 16-ൽ പുറത്തായി.2021/22 സീസണിൽ PSG-യിൽ 11 ഗോളുകൾ മാത്രം നേടുകയും 14 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത മെസ്സി ഒരു കിരീടം മാത്രമാണ് അവർക്കൊപ്പം നേടിയത്.
The most underrated Champions League performance ever. Lionel Messi ripped Tottenham apart. pic.twitter.com/c0kFOBeAe6
— TM (@TotalLeoMessi) August 12, 2022
ദേശീയ ടീമിനായി, മെസ്സി അർജന്റീനയ്ക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി, ജൂണിൽ വെംബ്ലി സ്റ്റേഡിയത്തിൽ ഇറ്റലിക്കെതിരെ ഫൈനലിസിമ നേടി. കോപ്പ അമേരിക്ക കിരീടം നേടി ഒരു വർഷത്തിനുള്ളിൽ ദേശീയ ടീമിനൊപ്പം അദ്ദേഹത്തിന്റെ രണ്ടാമത്തെ കിരീടം.നോമിനേഷനിൽ നഷ്‌ടമായ മറ്റൊരു വലിയ പേര് മെസ്സിയുടെ പിഎസ്ജി സഹതാരം നെയ്മർ ജൂനിയറാണ്. മറുവശത്ത്, ലോക ഫുട്‌ബോളിലെ മെസിയുടെ അടുത്ത എതിരാളിയും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന 30-ൽ ഇടം നേടി.