ലയണൽ മെസ്സി ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കില്ല, ഇനി അത് സാധ്യമാവണമെങ്കിൽ മെസ്സി തന്നെ വിചാരിക്കണം-ലപോർട്ട |Lionel Messi

ഏഴ് തവണ ലോകത്തിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി തന്റെ പ്രിയക്ലബ്ബായ എഫ്സി ബാഴ്‌സലോണയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മെസ്സിയുടെയും ബാഴ്സലോണയുടെയും ആരാധകർ.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞതിന് ശേഷം എഫ്സി ബാഴ്സലോണ ലിയോ മെസ്സിയെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവസാനം ലിയോ മെസ്സിക്ക് ബാഴ്സലോണയിലെത്താനായില്ല. പകരം താരം തിരഞ്ഞെടുത്തത് യൂറോപ്പിൽ നിന്നും പുറത്തേക്കുള്ള വഴിയാണ്

ലിയോ മെസ്സി വീണ്ടും തിരികെ എഫ്സി ബാഴ്സലോണയിലെത്തുമോ എന്ന് ചോദ്യങ്ങൾ ഉയർത്തുന്നവർക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ലപോർട്ട. ഇക്കാര്യത്തിൽ തനിക്ക് ഉറപ്പ് നൽകാനാവില്ലെന്നും അത് മെസ്സിയോട് തന്നെ ചോദിക്കണം എന്നായിരുന്നു ലപോർട്ടയുടെ മറുപടി.

“ലിയോ മെസ്സി ഒരു ദിവസം ബാഴ്‌സക്കായി വീണ്ടും കളിക്കുമോ? ഇപ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടാണ്, അതിനാൽ നിങ്ങൾ ലിയോ മെസ്സിയോട് തന്നെ ചോദിക്കണം… നമ്മൾ എല്ലാവരും അത് സാധ്യമാക്കാൻ ആഗ്രഹിച്ചു, പക്ഷേ നമുക്ക് അതിന് കഴിഞ്ഞില്ല. ലിയോ മെസ്സി എപ്പോഴും മികച്ച ഫോമിലായിരിക്കും, പക്ഷേ ബാഴ്‌സയ്‌ക്കായി വീണ്ടും കളിക്കുമെന്ന് ഉറപ്പില്ലാത്ത കാര്യം പറഞ്ഞ് എനിക്ക് എന്റെ ഭാഗം ന്യായീകരിക്കാൻ കഴിയില്ല.” – ലപോർട്ട പറഞ്ഞു.

നിലവിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബിന് വേണ്ടി സൈൻ ചെയ്ത ലിയോ മെസ്സി പുതിയ ഇന്റർ മിയാമി താരമായി ഒഫീഷ്യലി സൈൻ ചെയുകയും ആരാധകർക്ക് മുൻപിൽ അവതരിക്കുകയും ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 16-ന് മെസ്സി ഇന്റർ മിയാമി താരമായി പ്രത്യക്ഷപ്പെടും.

5/5 - (1 vote)