ലയണൽ മെസ്സി പിഎസ്ജി യിൽ പോയതിന്റെ ഗുണം ലഭിക്കുക റയൽ മാഡ്രിഡിന് ; ടോണി ക്രൂസ്

ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജി യിലേക്ക് പോയത് റയൽ മാഡ്രിഡിന് നല്ലതാണെന്ന് ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് അഭിപ്രായപ്പെട്ടു.മെസ്സിയുടെ പാരീസിലേക്കുള്ള നീക്കം ക്ലബ് ദീർഘകാലമായി നോട്ടമിട്ടിരിക്കുന്ന കൈലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡിലേക്ക് ചേരുന്നതിനുള്ള വാതിൽ തുറക്കുമെന്ന് ക്രൂസ് പറഞ്ഞു. കഴിഞ്ഞയാഴ്ച പിഎസ്ജിയിൽ ചേർന്ന മെസ്സി ഈ മാസം അവസാനം ലിഗ് 1 അരങ്ങേറ്റം കുറിക്കും എന്നാണ് കരുതുന്നത്. മെസ്സി പാരിസിൽ എത്തിയതോടെ ക്ലബ്ബിൽ ഒരു വർഷം കൂടി കരാറുളള എംബപ്പേ പിഎസ്ജി വിടാനുളള സാധ്യതയും കൂടി വരികയാണ്.റയൽ മാഡ്രിഡിലേക്ക് മാറാൻ എംബാപ്പെക്ക് താൽപ്പര്യമുണ്ടെന്നും രണ്ട് കൈകളാലും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ടോണി ക്രൂസ് പറഞ്ഞു.

“മെസി ക്ലബ്ബ് വിട്ടതോടെ തങ്ങളുടെ ബാഴ്സലോണ ഏറ്റവും മികച്ച താരത്തെയാണ് നഷ്ടപ്പെട്ടതെന്നും . ഒരുപക്ഷേ ഈ നീക്കം നമുക്ക് നല്ലതാണ്, കാരണം ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിക്ക് അവരുടെ മികച്ച കളിക്കാരനെ നഷ്ടപ്പെട്ടു. ഒരുപക്ഷേ അതിന്റെ ഫലമായി കൂടുതൽ നല്ല കാര്യങ്ങൾ പുറത്തുവരും. ഒരുപക്ഷേ ഒരു താരം പാരിസിൽ നിന്നും ഞങ്ങളോടൊപ്പം ചേരും , “റയൽ മാഡ്രിഡ് മിഡ്ഫീൽഡർ പറഞ്ഞു. എംബപ്പെയെക്കുറിച്ച് ക്രൂസ് പറയുന്നത് ഇതാദ്യമായല്ല. ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിനുമുമ്പ് റയൽ മാഡ്രിഡ് ഫ്രഞ്ചുകാരനെ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഈ മാസം ആദ്യം സൂചിപ്പിച്ചു.

കൈലിയൻ എംബാപ്പെ ഉടൻ തന്നെ റയൽ മാഡ്രിഡിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നതാണ്. ക്ലബ് വിടാനായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുമായി ചർച്ച നടത്താൻ ഫ്രഞ്ചുകാരൻ ഒരുങ്ങുകയാണ്. എന്നാൽ എംബാപ്പയെ വിടാൻ ക്ലബ് ഒരുക്കമല്ല .ഒരു മത്സരാധിഷ്ഠിത ടീം വേണമായിരുന്നു ഫ്രഞ്ച് താരത്തിന്റെ ആഗ്രഹം മെസ്സിയുടെ വരവോടു കൂടി അത് സാധ്യമായിരിക്കുകയാണ്.2021/22 സീസണിന്റെ അവസാനത്തിൽ ഫ്രഞ്ചുകാരൻ ഒരു സ്വതന്ത്ര ഏജന്റായി മാറുന്നത് വരെ കാത്തിരിക്കാൻ റയൽ മാഡ്രിഡ് തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്.

എംബാപ്പയെ വിട്ടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിൽ തെന്നെയാണ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫി. ക്ലബ്ബിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ എംബപ്പേയും കൂടി വേണം എന്ന നിലപാടിലാണ് പ്രസിഡന്റ്.2017-18 സീസൺ മുതൽ പി എസ് ജിക്ക് വേണ്ടി കളിക്കുന്ന എംബാപ്പെ‌‌ ഇതു വരെ 172 മത്സരങ്ങളിലാണ് അവർക്കായി ജേഴ്സിയണിഞ്ഞത്. 132 ഗോളുകൾ നേടിയ താരം 63 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

Rate this post