‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ’ : ഇന്റർ മിയാമി അരങ്ങേറ്റത്തിന് മുന്നോടിയായി ലയണൽ മെസ്സിക്ക് നാസർ അൽ-ഖെലൈഫിയുടെ പ്രത്യേക പ്രശംസ
ഇന്റർ മിയാമി അരങ്ങേറ്റത്തിന് മുന്നോടിയായി ലയണൽ മെസ്സിയെ പ്രശംസിച്ചിരിച്ചിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫി. ജൂലൈ 21 വെള്ളിയാഴ്ച ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മിയമിക്കായി മെസ്സി അരങ്ങേറ്റം കുറിക്കും.ഒരു വാർത്താ സമ്മേളനത്തിൽ അൽ-ഖെലൈഫി മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ചു.
🗣️ Nasser Al-Khelaïfi: “Lionel Messi is the greatest player in the history of football.” pic.twitter.com/DdjTpkqze8
— Barça Worldwide (@BarcaWorldwide) July 5, 2023
“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സി ഞങ്ങൾക്ക് വേണ്ടി ചെയ്തതിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഗംഭീരമായിരുന്നു രണ്ട് വർഷം അത്ഭുതകരമായിരുന്നു. സെർജിയോ റാമോസിനെയും ഞങ്ങൾ മറക്കുന്നില്ല” അൽ-ഖെലൈഫി പറഞ്ഞു.2021 ൽ PSG-യിൽ ചേർന്ന ശേഷം 2022 FIFA ലോകകപ്പ് ജേതാവ് രണ്ട് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ മൂന്ന് ട്രോഫികൾ ഉയർത്തി. 75 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും 35 അസിസ്റ്റുകളും അദ്ദേഹം നേടി.
🗣️ Nasser Al-Khelaïfi: “We spent two magnificent years with Lionel Messi, I want to thank him.” pic.twitter.com/lMi42mudUl
— Barça Worldwide (@BarcaWorldwide) July 5, 2023
ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനോടെ 2025 ഡിസംബർ വരെ മിയാമിയുമായി മെസ്സി ഒരു കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 60 ദശലക്ഷം യൂറോയാണ് പ്രതിഫലമായി ലഭിക്കുക.2021-22 കാമ്പെയ്‌നിന് മുന്നോടിയായി റാമോസും മുൻ ബാഴ്‌സലോണ താരത്തിനൊപ്പം പിഎസ്ജിയിൽ ചേർന്നു. 58 മത്സരങ്ങളിൽ കളിച്ച സ്പാനിഷ് താരം ആറ് ഗോളുകളും ഒരു അസിസ്റ്റും നൽകി. മെസിക്ക് പിന്നാലെ റാമോസും ഇന്റർ മിയമിലേക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.