❝ ലയണൽ മെസ്സി ബാഴ്‌സലോണയിൽ നിന്നും വിരമിക്കുന്നതോടെ 10-ാം നമ്പർ ജേഴ്സിയും വിരമിക്കണം❞ ; റൊണാൾഡീഞ്ഞോ

ഫുട്ബോൾ ലോകം കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ കൂടുതൽ ഉയരങ്ങളി എത്തിയിരിക്കുകയാണ് സൂപ്പർ താരം. ബാഴ്സലോണക്കൊപ്പം നേടാവുന്ന എല്ലാ കിരീടങ്ങളും നേടിയിട്ടും ദേശീയ ടീമിനായി ഒരു കിരീടം എന്നും അകലെ ആയിരുന്നു. എന്നാൽ കോപ്പ കിരീടത്തോടെ അതും മെസ്സിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്.ജൂൺ 30 നു ബാഴ്സലോണയുമായി കരാർ അവസാനിച്ച മെസ്സി അഞ്ചു വർഷത്തെ കരാർ ഒപ്പിടാൻ തീരുമാനിച്ചതെയുടെ ആരാധകർ കൂടുതൽ ആഹ്ലാദത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ക്ലബിന് വേണ്ടി 50 % വേതനം വെട്ടി കുറച്ചാണ് കരാർ ഒപ്പിടാൻ ഒരുങ്ങുന്നത്.

ബാഴ്‌സലോണയിൽ മെസ്സിയുടെ മുൻ സഹതാരവും ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡീഞ്ഞോയുടെ അഭിപ്രായത്തിൽ കൂടുതൽ വർഷങ്ങൾ മെസ്സി തുടരണമെന്നാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ 10 ആം നമ്പർ ജേഴ്‌സി മെസ്സി വിരമിച്ചാലും ആര് തൊടാൻ പാടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. 2008 ൽ റൊണാൾഡീഞ്ഞോയുടെ പത്താം നമ്പർ ജഴ്സിയാണ് മെസ്സിക്ക് ലഭിച്ചത്.”മെസ്സി ബാഴ്‌സലോണയിൽ ദീർഘകാലം തുടരും ,മെസിയാണ് ബാഴ്സയുടെ ചരിത്രം , മെസ്സി വിരമിക്കുമ്പോൾ, വളരെക്കാലം ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഞ്ചു വർഷ കാലം ബാഴ്സയിൽ ബൂട്ട് കെട്ടിയ ഇതിഹാസം ട്യൂട്ടോ മെർകാറ്റോ വെബിനോട് പറഞ്ഞു”.

2021 ൽ മെസ്സി ഏറ്റവും മികച്ച ഫോമിലാണ് ,28 വർഷത്തിനുശേഷം അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ടോപ്പ് സ്കോറർ, ടോപ്പ് അസിസ്റ്റ് പ്രൊവൈഡർ, ഗോൾഡൻ ബോൾ, ചാമ്പ്യൻഷിപ്പ് എന്നിവ നേടുന്ന ആദ്യ കളിക്കാരനായി മാറി. 34 കാരൻ ബാഴ്സയ്ക്കൊപ്പം 17 സീസണുകളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നാല് തവണയും സ്പാനിഷ് ലീഗ് 10 തവണയും കോപ ഡെൽ റേ 7 തവണയും സ്പാനിഷ് സൂപ്പർ കപ്പ് എട്ട് തവണയും അടക്കം 35 കിരീടങ്ങളും നേടിയിട്ടുണ്ട്.

പ്രസിഡന്റ് ലപോർട്ട അധികാരമേൽക്കുമ്പോൾ അവരുടെ മുന്നിലുള്ള പ്രധാന ലക്ഷ്യമായിരുന്നു മെസ്സിയുടെ കരാർ പുതുക്കൽ. അതിൽ പുരോഗതി കൈവരിച്ചതും സാധ്യമായതും എല്ലാവരുടെയും കഠിനാധ്വാനം കൊണ്ടാണെന്നും ലപോർട്ട പറഞ്ഞിരുന്നു. മെസ്സിക്ക് പുതിയ കരാർ നൽകുന്നതിനായി മുഴുവൻ കളിക്കാരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു. ടീമിലെത്തിച്ച പുതിയ താരങ്ങളെയും മെസ്സിയുടെ പുതിയ കരാറും രജിസ്റ്റർ ചെയ്യാൻ ബാഴ്സക്കായിട്ടില്ല. ലാ ലീഗയുടെ പുതിയ വേതന ബില് നിയമങ്ങൾ പാലിക്കപ്പെടാൻ കഴിയാതിരുന്നതോടെയാണിത്. അതിനായി കൂടുതൽ താരങ്ങളെ ബാഴ്സ ഒഴിവാക്കിയേക്കും.

Rate this post