ഖത്തർ വേൾഡ് കപ്പിന്റെ തുടക്കം അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ദുർബലരായ സൗദി അറേബ്യയോട് അർജന്റീന അട്ടിമറി തോൽവി ഏറ്റുവാങ്ങിയത് പലർക്കിടയിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു.ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ അർജന്റീനക്ക് കഴിയില്ല എന്ന് പലരും എഴുതിതള്ളിയിടത്തു നിന്നാണ് അർജന്റീന ലോക ചാമ്പ്യന്മാരായത്.
സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷം ഓരോ മത്സരവും ഫൈനലുകൾ എന്ന രൂപേണയാണ് അർജന്റീന കളിച്ചിട്ടുള്ളത്. ഇക്കാര്യം അർജന്റീന താരങ്ങളെല്ലാവരും തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയോട് പരാജയപ്പെട്ടത് ഒരർത്ഥത്തിൽ തങ്ങൾക്ക് ഗുണകരമായി എന്നാണ് ഡി പോൾ അടക്കമുള്ള താരങ്ങൾ പറഞ്ഞിരുന്നത്.
നെതർലാന്റ്സ്, ഫ്രാൻസ് തുടങ്ങിയ വമ്പൻ ടീമുകളുടെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് ലയണൽ മെസ്സിയും സംഘവും കിരീടം നേടിയിരുന്നത്. പക്ഷേ മെസ്സിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം, അത് മെക്സിക്കോക്കെതിരെയുള്ള മത്സരമായിരുന്നു. വിജയം നിർബന്ധമായ ആ മത്സരത്തിൽ മെക്സിക്കൻ തിരമാലകളെ മറികടന്നുകൊണ്ട് അർജന്റീന വിജയതീരമണിയുകയായിരുന്നു.
വേൾഡ് കപ്പിൽ ഞങ്ങൾ കളിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം മെക്സിക്കോക്കെതിരെയാണ് എന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും വേൾഡ് കപ്പിലെ എല്ലാ മത്സരങ്ങളിലും എതിരാളികളെക്കാൾ മികച്ചത് ഞങ്ങൾ തന്നെയായിരുന്നു. കാരണം ഓരോ മത്സരത്തിലും എന്താണ് ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു.ഞങ്ങളെ വളരെ നല്ല രൂപത്തിൽ തയ്യാറാക്കാൻ ഞങ്ങളുടെ കോച്ചിംഗ് സ്റ്റാഫിന് സാധിച്ചു – മെസ്സി പറഞ്ഞു.
Leo Messi: “I think the most difficult game we played in the World Cup was against Mexico.” pic.twitter.com/1PiImKqxEy
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2023
മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വളരെയധികം ബുദ്ധിമുട്ട് നിൽക്കുന്ന സമയത്താണ് മെസ്സിയുടെ സുന്ദരമായ ഗോൾ പിറന്നത്. ആഗോളാണ് യഥാർത്ഥത്തിൽ കാര്യങ്ങളെല്ലാം അർജന്റീനക്ക് അനുകൂലമാക്കിയത്.