❝അർജന്റീന ജേഴ്സിയിൽ വിശ്വരൂപം പുറത്തെടുത്ത് “ഗോട്ട് ലിയോ”❞ : എസ്റ്റോണിയയെ ഗോൾ മഴയിൽ മുക്കി അർജന്റീന

അര്ജന്റീന ജേഴ്സിയിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് ലയണൽ മെസ്സി .സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയെ നേരിട്ട അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അഞ്ചു ഗോളുകളും നേടിയത് മെസ്സി ആയിരുന്നു.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ മെസി, ഹാഫ് ടൈമിന് ശേഷം മൂന്ന് തവണ കൂടി എസ്റ്റോണിയൻ വല കുലുക്കി.ഏഴാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയിൽ പിന്നീടും പല തവണ മെസ്സി ഗോളിന് അടുത്ത് എത്തി എങ്കിലും 45ആം മിനുട്ടിൽ മാത്രമാണ് മെസ്സിയുടെ രണ്ടാം ഗോൾ വന്നത്. വലതു വശത്ത് കൂടെ പെനാൾട്ടി ബോക്സിൽ പ്രവേശിച്ച മെസ്സി തൊടുത്ത ഷോട്ട് എസ്റ്റോണിയ ഗോൾ കീപ്പർ കണ്ടതു പോലുമില്ല.

രണ്ടാം പകുതിയിൽ മെസ്സി താണ്ഡവമാടുക ആയിരുന്നു. 47ആം മിനുട്ടിൽ വലുതി വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് സ്വീകരിച്ചായിരുന്നും മെസ്സിയുടെ ഹാട്രിക്ക് തികച്ച ഗോൾ. പിന്നീട് 71ആം മിനുട്ടിൽ ഒറ്റക്ക് പന്ത് എടുത്തു പോയ മെസ്സി എസ്റ്റോണിയ കീപ്പറിനെയും ഡിഫൻഡേഴ്സിനെയും നിലത്ത് ഇരുത്തിയ ശേഷം വലതു കാലു കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ട് നാലാം ഗോൾ നേടി. പിന്നെ അഞ്ചു മിനുട്ട് കഴിഞ്ഞ് അഞ്ചാം ഗോൾ കൂടെ വന്നതോടെ എല്ലാം പൂർണ്ണം. മെസ്സിയുടെ 56ആം കരിയർ ഹാട്രിക്ക് ആയിരുന്നു ഇത്.

മെസ്സി ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്. 2012ൽ ബയർ ലെവർകൂസൻ എതിരെയും ഇത് പോലെ അഞ്ചു ഗോളുകൾ മെസ്സി സ്കോർ ചെയ്തിരുന്നു.തോടെ 30 വ്യത്യസ്ത രാഷ്ട്രങ്ങൾക്കെതിരെ ഗോൾ സ്‌കോർ ചെയ്യാൻ മെസിക്ക് സാധിച്ചു. ഫിഫ റാങ്കിംഗിൽ 110 ആം സ്ഥാനത്ത്‌ നിൽക്കുന്ന രാഷ്ട്രമായ എസ്റ്റോണിയക്കെതിരെ സ്പെയിനിൽ വെച്ചായിരുന്നു അർജന്റീന സൗഹൃദ മത്സരം കളിച്ചത്. തോൽവി അറിയാതെയുള്ള തുടർച്ചയായ 33 ആം മത്സരമാണ് അർജന്റീന പൂർത്തിയാക്കിയത്.

Rate this post