പിഎസ്ജിക്ക് വേണ്ടി അമ്പരപ്പിക്കുന്ന ഫ്രീ-കിക്ക് നേടി ലയണൽ മെസ്സി |Lionel Messi

ആധുനിക ഫുട്ബോളിൽ ലയണൽ മെസ്സിയോളം ആരാധകരെ ആനന്ദിപ്പിക്കുന്ന ഒരു താരം ഇല്ലെന്നു വേണം പറയാൻ. മനോഹരമായ ഗോളുകളിലൂടെയും ,പാസ്സുകളിലൂടെയും ,ഡ്രിബിളിംഗിലൂടെയും, പ്ലെ മേക്കിങ്ങിലൂടെയും എല്ലാം ഫുട്ബോളിന്റെ മനോഹാരിത മെസ്സി കാണികളിൽ എത്തിക്കുന്നു.ഈ സീസണിൽ പിഎസ്ജി ക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന മെസ്സി ഇന്നലെ ലീഗ് 1 ൽ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളാണ് ഫുട്ബോൾ ലോകത്തെ സംസാര വിഷയം.

ലീഗ് 1 ൽ ലയണൽ മെസ്സി തന്റെ മികച്ച ഗോൾ സ്കോറിങ് തുടരുകയാണ്. ലീഗിലെ അഞ്ചാമത്തെ ഗോളാണ് ഇന്നലത്തെ മത്സരത്തിൽ മെസ്സി നേടിയത്. നൈസിനെതിരെ മത്സരത്തിൽ 28 ആം മിനുട്ടിലാണ് മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോൾ പിറക്കുന്നത്.ബോക്‌സിന് പുറത്ത് മെസ്സിയെ നൈസ് ഡിഫൻഡർ ഡാന്റെ ഫൗൾ ചെയ്തതിന് റഫറി പിഎസ്ജിക്ക് ഫ്രീകിക്ക് നൽകി. കിക്കെടുത്ത മെസ്സി നൈസ് താരങ്ങൾ ഒരുക്കിയ മതിലിനു മുകളിലൂടെ വലയിലെത്തിച്ച പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു.

മത്സരത്തിൽ കൈലിയൻ എംബാപ്പെക്ക് ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ വിശ്രമം നൽകിയതിനാൽ നെയ്‌മറിനും പി‌എസ്‌ജിയുടെ പുതിയ സൈനിംഗ് ഹ്യൂഗോ എറ്റികിക്കിനും ഒപ്പമാണ് അർജന്റീനക്കാരൻ തുടങ്ങിയത്. എട്ടു ദിവസത്തിനിടയിൽ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ലീഗ് 1 ൽ ഈ സീസണിൽ 9 മത്സരങ്ങൾ കളിച്ച മെസ്സി ഏഴു അസിസ്റ്റും അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.ഫ്രഞ്ച് ക്ലബിലെ തന്റെ ആദ്യ സീസണിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച മെസ്സിയുടെ ആത്മവിശ്വാസത്തിന്റെയും ഫോമിന്റെയും മികച്ച ഫിനിഷിംഗ് ദൃഷ്ടാന്തമായിരുന്നു ഇന്നലെ നേടിയ ഫ്രീകിക്ക് ഗോൾ.

ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 35 കാരനായ താരം നേടിയിട്ടുണ്ട്.മക്കാബി ഹൈഫയിൽ നടന്ന പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ ഫോർവേഡ് സ്കോർ ചെയ്തു.ലിയോണിനെതിരെ പാരീസിന്റെ വിജയ ഗോൾ നേടി.ജമൈക്കയ്‌ക്കെതിരെയും ഹോണ്ടുറാസിനെതിരെയും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി.

ഇന്നലത്തെ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗെയ്റ്റൻ ലാബോർഡിലൂടെ നൈസ് സമനില ഗോൾ കണ്ടെത്തി. അടലിന്റെ ക്രോസ് ഡോണാറുമ്മയെ മറികടന്ന് ലാബോർഡ് വലയിലെത്തിച്ചു. തുടർന്ന് 59-ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെയെ കോച്ച് പിൻവലിച്ച് കൈലിയൻ എംബാപ്പെയെ ടീമിലെത്തിച്ചു. കളിയുടെ 83-ാം മിനിറ്റിൽ എംബാപ്പെയെ തന്നെ പകരക്കാരനായി കൊണ്ടുവന്നത് ഫലം കണ്ടു. മുകീലെയുടെ കട്ട് ബാക്ക് എടുത്ത് എംപാപ്പെ ഒരു തകർപ്പൻ ഗോളിൽ പിഎസ്ജിക്ക് ലീഡ് നൽകി.PSG ലക്ഷ്യത്തിലെ 4 ഉൾപ്പെടെ 12 ഷോട്ടുകൾ എടുത്തപ്പോൾ നൈസിന് ഒരു ലക്ഷ്യത്തിലെത്താൻ 4 ഷോട്ടുകൾ മാത്രമേ എടുക്കാനായുള്ളൂ. മത്സരത്തിൽ 58 ശതമാനം പന്തും പിഎസ്ജിക്കായിരുന്നു.

Rate this post