ബ്രസീലിയൻ താരങ്ങൾ ലയണൽ മെസ്സിയെ മാതൃകയാക്കണമെന്ന് ബ്രസീൽ  പ്രസിഡണ്ട് |Lionel Messi

കഴിഞ്ഞദിവസം പാരീസിൽ നടന്ന ബാലൻഡിയോർ പുരസ്കാര ചടങ്ങിൽ ലയണൽ മെസ്സിക്ക് തന്റെ എട്ടാം ബാലൻഡിയോർ ലഭിച്ചിരുന്നു, ചരിത്രത്തിൽ ഇന്നേവരെ ആർക്കും എട്ട് ബാലൻഡിയോർ ലഭിച്ചിട്ടില്ല, ഫിഫ ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് ലയണൽ മെസ്സിക്ക് ബാലൻഡിയോർ നേടാൻ സഹായമായത്.

ലയണൽ മെസ്സിയെ അഭിനന്ദിച്ച് ലോകത്തിലെ നാനാഭാഗത്തുനിന്നും പ്രശംസ നേടുകയുണ്ടായി. ഇപ്പോഴത്തെ ബ്രസീൽ പ്രസിഡണ്ടും മെസ്സിയുടെ ബാലൻഡിയോർ നേട്ടത്തിൽ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു. ബ്രസീലിയൻ താരങ്ങൾ ലയണൽ മെസ്സിയെ മാതൃകയാക്കണം എന്നാണ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അഭിപ്രായപ്പെട്ടിരിക്കുന്നത്.

16-ഓ 17-ഓ വയസ്സിൽ വിദേശത്തേക്ക് മാറുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ബ്രസീലിയൻ യുവ താരങ്ങൾക്ക് മെസ്സി ഒരു പ്രചോദനമാകണം.”ബാലൺ ഡി ഓർ നേടുന്നത് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ളതാണ്, പാർട്ടികൾ, നൈറ്റ് പാർട്ടികൾ എന്നിവയുമായി പോകുന്നവർക്ക് ഇത് യോജിക്കില്ല. നിങ്ങൾ ഒരു മാതൃക കാണിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ലഭിക്കാൻ പോകുന്നില്ല,” ചില ബ്രസീലിയൻ കളിക്കാരെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു, പക്ഷേ ഒരു താരത്തെയും പേരെടുത്ത് പറയാതെയാണ് ബ്രസീലിയൻ പ്രസിഡണ്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

“22 വർഷമായി ഞങ്ങൾ ഒന്നും നേടിയിട്ടില്ല, ഇത് കൂടുതൽ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും നമ്മൾ മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഇനിയും വിജയിക്കാതെ മുന്നോട്ടുപോകേണ്ടിവരും” ബ്രസീലിയൻ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Rate this post