മെസി മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നതിനേക്കാൾ മികച്ച ട്രാൻസ്ഫറാണ് ലിവർപൂൾ നടത്താനൊരുങ്ങുന്നതെന്ന് റൂണി

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരമായ തിയാഗോ അൽകാൻട്ര ലിവർപൂളിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കു എത്തുന്നതിനേക്കാൾ മികച്ച സൈനിംഗാണ് തിയാഗോ ലിവർപൂളിലേക്കു ചേക്കേറുന്നത് എന്നാണ് റൂണിയുടെ അഭിപ്രായം. ടോക്സ്പോർടിനോടു സംസാരിക്കുമ്പോഴാണ് റൂണി തിയാഗോ ട്രാൻസ്ഫറിനെ കുറിച്ചു സംസാരിച്ചത്.

“സിറ്റിയും ലിവർപൂളും തമ്മിലാണ് ഇത്തവണത്തെ കിരീടപ്പോരാട്ടം നടക്കാൻ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവർ കിരീടത്തിനു പോരാടാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നത്. ചെൽസിയും മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവരും ഒരു വർഷം കഴിഞ്ഞാലേ കിരീടപ്പോരാട്ടത്തിനു സജ്ജരാകൂ.”

“അതു കൊണ്ടു തന്നെ സിറ്റിയും ലിവർപൂളും തമ്മിലായിരിക്കും മത്സരം. ബയേണിൽ നിന്നും തിയാഗോയെ ലിവർപൂളിനു ലഭിക്കുകയാണെങ്കിൽ കിരീടം ലിവർപൂളിനു തന്നെയെന്നുറപ്പിക്കാം. മെസി മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നതിനേക്കാൾ മികച്ച ട്രാൻസ്ഫറായിരിക്കുമത്.” റൂണി വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയ തിയാഗോയെ നിലനിർത്താൻ ബയേൺ ശ്രമിക്കുന്നുണ്ടെങ്കിലും അതു നടക്കാൻ സാധ്യത കുറവാണ്. മികച്ച കഴിവുള്ള താരങ്ങൾ ഇത്തവണ ബയേൺ വിട്ടേക്കാമെന്ന പരിശീലകൻ ഫ്ളിക്കിന്റെ പ്രസ്താവന തിയാഗോ ലിവർപൂളിലെത്തുമെന്ന് ഉറപ്പിക്കുന്നതാണ്.

Rate this post