ഫുട്ബോൾ ആരാധകർക്ക് മെസ്സിയെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിന്റെ ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല .13ആം വയസ്സ് മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സി ഇനി ബാഴ്സലോണയിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് മെസ്സിയുടെ അടുത്ത ക്ലബ്ബിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിൽ നേടാവുന്നതെല്ലാം നേടിയ സൂപ്പർ താരം പുതിയൊരു രാജ്യത്ത് പുതൊയൊരു ക്ലബ്ബിൽ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാൽ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് മെസ്സിയെ പുതിയ സീസണിൽ പിഎസ്ജി യുടെ ജേഴ്സിയിൽ കാണാമെന്നാണ്.മെസ്സിയും പ്രമുഖ എസ് ജിയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് വാർത്തകൾ വരുന്നു. മെസ്സിക്കായി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയാണ് ചർച്ചകൾ നയിക്കുന്നത്. ഉടൻ ഈ കരാർ മെസ്സി അംഗീകരിക്കും. വരും ദിവസങ്ങളിൽ തന്നെ മെസ്സി പി എസ് ജിയുടെ താരമായി മാറുകയും ചെയ്യും.
Lionel Messi to Paris Saint German… HERE WE GO! 🚨🇫🇷🇦🇷. #Messi #PSG
— Fabrizio Romano ➐ (@Fabriromano0) August 6, 2021
Done deal confirmed. Agreement reached between Lionel Messi and Paris Saint German.
Agents fee and personal terms agreed, contract until 2023.
Medicals pending – then it’ll be official. pic.twitter.com/7lQgdWov03
പി എസ് ജി അല്ലാതെ ഒരു ക്ലബും മെസ്സിക്ക് വേണ്ടി നേരിട്ടു ശ്രമിച്ചിട്ടില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സി കൂടെ വന്നാൽ പി എസ് ജി ശരിക്കും സൂപ്പർ താരങ്ങളുടെ നിരയാകും. എമ്പപ്പെ, നെയ്മർ, മെസ്സി, ഇക്കാർഡി, ഡൊ മറിയ എന്നിവർ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി മാറും.മെസ്സിക്ക് വലിയ വേതനം തന്നെ പി എസ് ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാഴ്സലോണയിൽ മെസ്സി അംഗീകരിച്ചതിനേക്കാൾ ഇരട്ടിയോളമാകും മെസ്സിയുടെ പാരീസിലെ വേതനം. നെയ്മറിന്റെ സാന്നിദ്ധ്യം ആണ് പി എസ് ജിയിലേക്കുള്ള മെസ്സി യാത്ര സുഖമമാകാൻ കാരണം.
ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ചാമ്പ്യൻസ് ലീഗ് എന്ന ലക്ഷ്യം പൂർത്തീകരിക്കാനും റാമോസ് അടക്കമുളള നിരവധി സൂപ്പർ താരങ്ങളെ വലിയ വിലകൊടുത്താണ് പിഎസ്ജി ടീമിലെത്തിച്ചിരിക്കുന്നത് . മെസിയെ കൂടി ടീമിലെത്തിച്ച് കൂടുതൽ ശക്തമായ സ്ക്വാഡിനെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാവും പാരീസ് ക്ലബ്. 2020 ഓഗസ്റ്റിൽ ക്യാമ്പ് നൗ വിടാൻ ആഗ്രഹിക്കുന്നതായി മെസ്സി അറിയിച്ചതു മുതൽ പിഎസ്ജി ശ്രമം തുടങ്ങിയിരുന്നു.എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ്, മാർക്കോ വെറാട്ടി എന്നിവരുമായി മെസ്സി പിഎസ്ജി ചേരുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തി എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.