ഇന്റർ മിയാമിയിൽ ലയണൽ മെസ്സിക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. അർജന്റീനക്കാരൻ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ഇതുവരെ മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി വിജയം നേടുകയും ചെയ്തു.എന്നാൽ ഇന്നലെ നാഷ്‌വില്ലെ എഫ്‌സിക്കെതിരായ ഫലം ചില വ്യത്യാസങ്ങൾ കൊണ്ടുവന്നു.
ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മെസ്സിക്ക് ഗോളോ അസ്സിസ്റ്റോ മത്സരത്തിൽ നേടാൻ സാധിച്ചില്ല. ആദ്യമായാണ് മെസ്സി മയാമി ജേഴ്സിയിൽ ജയിക്കാതിരിക്കുകയും ഗോളോ അസ്സിസ്റ്റോ നേടാതിരിക്കുന്നത്. മത്സര ശേഷം അതിന്റെ നിരാശ മെസ്സിയിൽ കാണാൻ സാധിക്കുമായിരുന്നു.അവസാന വിസിലിന് ശേഷം നിരാശനായ മെസ്സി റഫറിയോട് തർക്കിക്കുന്നത് കാണാൻ സാധിച്ചു.മെസ്സി ഗ്രൗണ്ടിൽ അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് അകത്തേക്ക് പോവുകയും ചെയ്തു.
മെസ്സിയുടെ കീഴിൽ ഇന്റർ മിയാമിയുടെ ആദ്യ സമനിലയാണിത്.ഇന്റർ മിയാമിയുടെ ദിവസമായിരുന്നില്ലെങ്കിലും ലയണൽ മെസ്സി സ്‌കോർ ചെയ്തില്ലെങ്കിലും അദ്ദേഹം തന്റെ മികച്ച പ്രകടനത്തിലായിരുന്നു. സഹ താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തു.പക്ഷേ ഫിനിഷിംഗ് പോരായ്മകൾ ഇന്റർ മിയാമിയെ നിരാശപ്പെടുത്തി. ഒരു വിജയം മിയാമിയെ ഏറ്റവും കുറഞ്ഞ പോയിന്റ് മേഖലയിൽ നിന്ന് മോചിപ്പിക്കുമായിരുന്നു, എന്നാൽ ഒരു സമനില അവരെ 22 പോയിന്റിൽ നിലനിർത്തി,ഏറ്റവും താഴെയുള്ള ടൊറന്റോക്കും 22 പോയിന്റാണുള്ളത്. ഈ സമനിലയോടെ മേജർ ലീഗ് സോക്കറിലെ പ്ലെ ഓഫ് സ്പോട്ട് മയാമിയെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
الأسطورة ميسي بعد نهاية المباراة pic.twitter.com/5NfpqCPxMt
— Messi Xtra (@M30Xtra) August 31, 2023
എംഎൽഎസിലെ മുന്നേറ്റം ഒരു ഭാരിച്ച ജോലിയാണെന്ന് തോന്നുമെങ്കിലും ലയണൽ മെസ്സിയും കൂട്ടരും അതിന് തയ്യാറാണ്.രണ്ട് മാസത്തിനുള്ളിൽ അർജന്റീനൻ ഇന്റർ മിയാമിയുടെ ഗതി മാറ്റി. തുടർച്ചയായ തോൽവികളിൽ നിന്ന്, ടീം വിജയത്തിലേക്ക് കുതിക്കുകയും അതുവഴി ലീഗ്സ് കപ്പിന്റെ രൂപത്തിൽ ഒരു കിരീടം നേടുകയും ചെയ്തു.ലയണൽ മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയുടെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു. വരുന്ന മത്സരങ്ങളിൽ വിജയം നേടാമെന്ന വിശ്വാസത്തിലാണ് ഇന്റർ മയാമി.