റൊണാൾഡോ ചാന്റുമായെത്തിയ എതിർ ടീം ആരാധകരുടെ വായയടപ്പിച്ച് ലയണൽ മെസ്സി | Lionel Messi
കഴിഞ്ഞ ദിവസം നടന്ന കോൺകാകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടറിൽ നാഷ്‌വിലക്കെതിരെ മിന്നുന്ന വിജയം നേടി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിചിരിക്കുകയാണ് ഇന്റർ മയാമി.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്.
ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ മെസ്സിയുടെ മികവിലാണ് മയാമി വിജയം നേടിയത്. നാഷ്‌വില്ലക്കെതിരെ മെസ്സി ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിനിടയിൽ എതിർ ടീം ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് വിളിച്ച് ലയണൽ മെസ്സിയെ പ്രകോപിക്കുന്നതും കാണാൻ സാധിച്ചു. എന്നാൽ തകർപ്പൻ ഗോൾ നേടിയാണ് മെസ്സി അതിനോട് പ്രതികരിച്ചത്.
Nashville fans with *Ronaldo, Ronaldo* chants.
— L/M Football (@lmfootbalI) March 14, 2024
15 seconds later; Lionel Messi scores a banger.
Speaking on the pitch 🐐pic.twitter.com/0wzamj3LrU
സൗദിയിൽ റൊണാൾഡൊക്കെതിരെ മെസി ചാന്റുകൾ ഉയർത്തിയപ്പോൾ താരം അതിനോട് മോശമായി പ്രതികരിച്ചതും ഒരു മത്സരത്തിൽ വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു. അൽ ശബാബ് ആരാധകർ റൊണാൾഡോ നേരെ “മെസ്സി, മെസ്സി” എന്ന് ആക്രോശിച്ചു.ഇതിനു മറുപടിയായി ചെവി പൊത്തി എതിർ ആരാധകർക്ക് നേരെ തൻ്റെ പെൽവിക് ഏരിയയ്ക്ക് മുന്നിൽ തുടർച്ചയായി കൈ പമ്പ് ചെയ്യുന്ന ആംഗ്യം കാണിച്ചു. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും റൊണാൾഡോക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.
മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ലൂയി സുവാരസിന്റെ ഗോളിലൂടെ ഇന്റർ മയാമി ലീഡ് നേടി. 23 ആം മിനുട്ടിൽ ഇടം കാൽ കൊണ്ട് നേടിയ മികച്ചൊരു ഗോളിലൂടെ ലയണൽ മെസ്സി ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതി തുടങ്ങാൻ മെസ്സി മൈതാനത്തുണ്ടായിരുന്നു. എന്നാൽ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ അഞ്ച് മിനിറ്റിന് ശേഷം മെസ്സിക്ക് പകരം റോബർട്ട് ടെയ്‌ലറെ ഇറക്കി.രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ സാം സറിഡ്ജിലൂടെ നാഷ്‌വില്ലെ ആശ്വാസ ഗോൾ നേടി.ഏപ്രിൽ 2 ന് ആരംഭിക്കുന്ന CCC യുടെ ക്വാർട്ടർ ഫൈനലിൽ മോണ്ടെറിയും FC സിൻസിനാറ്റിയും തമ്മിലുള്ള റൗണ്ട്-ഓഫ്-16 മത്സരത്തിലെ വിജയിയെ മിയാമി കളിക്കും.
Lionel Messi silenced Nashville fans who were chanting Ronaldo’s name 🤫😅 pic.twitter.com/nTm8bzdRRw
— SPORTbible (@sportbible) March 14, 2024