❝ലയണൽ മെസ്സി പിഎസ്ജി വിട്ടതിന് ശേഷം മറ്റൊരു ടീമിൽ ചേരും , ബാഴ്‌സലോണയിലേക്ക് മടങ്ങി വരില്ല ❞|Lionel Messi

ഫ്രഞ്ച് ലീഗ് 1 അവസാനിക്കാൻ പോവുകയാണ്അത് കൊണ്ട് തന്നെ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഭാവി ഇതിനകം തന്നെ ഊഹാപോഹങ്ങളുടെ വിഷയമായി മാറിയിരിക്കുകയാണ്. 34-കാരൻ പി‌എസ്‌ജിയിലെ തന്റെ സമയം അവസാനിപ്പിച്ചതിന് ശേഷം ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണയിലേക്ക് മടങ്ങില്ല, എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ ഒരു മേജർ ലീഗ് സോക്കർ ടീമിൽ ചേരും.

ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയാണ് അർജന്റീന സൂപ്പർ താരത്തിന്റെ ലക്ഷ്യം.ഇതിഹാസ തുല്യമായ ഫുട്ബോൾ കരിയറിന് അമേരിക്കയിൽ വെച്ച് വിരാമം കുറിക്കാൻ മെസി പദ്ധതിയിടുന്നതായി DirecTV റിപ്പോർട്ടർ അലക്സ്‌ കാൻഡലാണ് റിപ്പോർട്ട് ചെയ്യുന്നത്.അടുത്ത സീസൺ അവസാനം പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ അവസാനിക്കുമ്പോൾ മെസിക്ക് 36 വയസാകും.ഫ്ലോറിഡയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയുടെ 35 ശതമാനം ഓഹരികൾ താരം വാങ്ങാനും സാധ്യതയുണ്ടെന്ന് കാൻഡൽ പറയുന്നു.അർജന്റീന താരം ഗോൺസാലോ ഹിഗ്വയ്ൻ ഈ സീസണിൽ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.

ബാഴ്‌സയുമായുള്ള തന്റെ 21 വർഷത്തെ നീണ്ട ബന്ധം അവസാനിപ്പിച്ചെങ്കിലും, തിരിച്ചുവരവിന്റെ വാർത്തകളിൽ അദ്ദേഹം ഉണ്ടായിരുന്നു.എന്നിരുന്നാലും, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം 2020-ൽ അമേരിക്കയിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സാധ്യമായേക്കും.”യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ താമസിക്കുന്നതിന്റെ അനുഭവം ആസ്വദിക്കാനും അവിടെയുള്ള ലീഗ് എങ്ങനെയുണ്ടെന്ന് അനുഭവിക്കാനും എനിക്ക് എപ്പോഴും സ്വപ്നം ഉണ്ടായിരുന്നു, പക്ഷേ ഇതുവരെ ഉണ്ടായിട്ടില്ല,” മെസ്സി 2020 ൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് PSG-യിൽ ചേർന്നതിന് ശേഷം മെസ്സി തന്റെ ഫോമിൽ ബുദ്ധിമുട്ടുകയാണ്.33 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 13 അസിസ്റ്റുകളും മാത്രമാണ് നേടിയത് . 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കെ മെസ്സിയുടെ ബ്രാൻഡ് മൂല്യം കാരണം വേനൽക്കാലത്ത് പിഎസ്‌ജി താരത്തെ വിടാൻ അനുവദിക്കില്ല . എന്നിരുന്നാലും അർജന്റീനക്കാരൻ തന്റെ ഫുട്ബോൾ കരിയറിൽ മുന്നോട്ട് പോകുന്നതിന് അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് രസകരമായിരിക്കും.

സ്പാനിഷ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 2019-ൽ മിയാമിയിലെ സൗത്ത് ബീച്ച് ജില്ലയിൽ മെസ്സി ഒരു ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. അർജന്റീനിയൻ ഇതിഹാസം ഒരു സ്വതന്ത്ര ഏജന്റായിരുന്നപ്പോൾ ഇന്റർ മിയാമിയിലേക്ക് എത്തിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഇന്റർ മിയാമി ഉടമ ബെക്കാമും കഴിഞ്ഞ വര്ഷം അറിയിച്ചിരുന്നു .

2021-22 സീസൺ ഫ്രഞ്ച് ചാമ്പ്യന്മാരായി പൂർത്തിയാക്കിയെങ്കിലും, യുവേഫ ചാമ്പ്യൻസ് ലീഗിലെ തോൽ‌വിയിൽ നിന്നും പിഎസ്ജിക്ക് ഇനിയും കരകയറേണ്ടതുണ്ട്.ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഘട്ടത്തിൽ, റയൽ മാഡ്രിഡിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ PSG 1-0 ന് വിജയിച്ചു, എന്നാൽ രണ്ടാം പാദ മത്സരത്തിൽ 3-1 ന് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.