ഏറ്റവും മികച്ചത് പുറത്തെടുക്കും, അമേരിക്കൻ ലീഗിനായി ഒരുങ്ങുകയാണെന്ന് മെസ്സി | Lionel Messi

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിന്റെ പ്രീസീസൺ ടൂർ മത്സരങ്ങളിലെ അവസാന പ്രി സീസൺ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് ലിയോ മെസ്സിയും സംഘവും. ജപ്പാനിൽ വച്ച് നടക്കുന്ന പ്രീ സീസൺ പോരാട്ടത്തിൽ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോയാണ് ഇന്റർമിയാമിയുടെ എതിരാളികളായി എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ് ഇലവനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്റർമിയാമി അവസാന മത്സരത്തിന് ഒരുങ്ങുന്നത്.

ജാപ്പനീസ് ക്ലബ്ബുമായി മത്സരത്തിനു മുൻപ് സംസാരിച്ച ലിയോ മെസ്സി പ്രീസീസണിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തണമെന്നും താൻ ഇവിടെയുള്ള ഓരോ നിമിഷങ്ങളും ആരാധകർ ആസ്വദിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി. കൂടാതെ മേജർ സോക്കർ ലീഗിലെ ആദ്യം മത്സരത്തിനു വേണ്ടി ശക്തമായ ഒരുങ്ങാനും ഈ മത്സരത്തെ കാണുമെന്നും മെസ്സി പറഞ്ഞു.

“അടുത്ത മത്സരത്തിൽ എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, മാത്രമല്ല മത്സരത്തിൽ പോസിറ്റീവായി സ്വാധീനം ചെലുത്താനും അമേരിക്കൻ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി തയ്യാറെടുക്കാനും ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ ഇവിടെയുള്ള നിമിഷങ്ങളും മത്സരവും ആരാധകർ ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. മുൻപ് ബാഴ്സലോണ, പി എസ് ജി, അർജന്റീന എന്നിവർക്ക് ഒപ്പം ജപ്പാനിൽ ഞാൻ സന്ദർശനം നടത്തിയപ്പോൾ എല്ലാവരും സ്നേഹപൂർവ്വം ആണ് എന്നെ സ്വീകരിച്ചത്.” – ലിയോ മെസ്സി പറഞ്ഞു.

ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് 3 : 30നാണ് ജാപ്പനീസ് ക്ലബ്ബ്മായുള്ള ഇന്റർ ഇന്റർമിയമിയുടെ പ്രീ സീസൺ ടൂറിലെ അവസാന മത്സരം അരങ്ങേറുന്നത്. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ ലിയോ മെസ്സിയും സംഘവും കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ് ഇലവനെതിരെ വിജയം സ്വന്തമാക്കിയാണ് ജപ്പാനിലെത്തുന്നത്. അവസാന പ്രീ സീസൺ മത്സരവും കളിച്ച് അമേരിക്കയിലേക്ക് ആരംഭിക്കുവാനാണ് ഇന്റർമിയാമിയും മെസ്സിയും ലക്ഷ്യമാക്കുന്നത്.

Rate this post