മെസ്സി എന്നെ മറികടന്നാൽ ഷർട്ടിൽ വലിച്ചിടും, എന്നാൽ എംബാപ്പയെ വെറുതെ വിടില്ല

ഫ്രഞ്ച് ലീഗ് 1 ൽ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പിഎസ്ജി കരുത്തരായ ലെൻസിനെയാണ് നേരിടുക. കഴിഞ്ഞ മത്സരത്തിൽ നേടിയ മികച്ച ജയത്തിന്റെ പിൻബലത്തിലാണ് പിഎസ്ജി മത്സരത്തിനിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി ലെൻസിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന അര്ജന്റീന താരം ഫക്കുണ്ടോ മെഡിന മെസ്സിയെയും എംബാപ്പയെയും നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചു.

തമാശരൂപത്തിലാണ് പറഞ്ഞതെങ്കിലും എംബാപ്പെയോടുള്ള അതൃപ്‌തി കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം അർജന്റീന താരമായ ഫാക്കുണ്ടോ മെദിന നടത്തിയ പ്രതികരണം. എംബാപ്പയും മെസിയും തന്നെ മറികടന്നു പോയാൽ മെസിയുടെ ഷർട്ടിൽ പിടിച്ചു വലിക്കുമെന്നും, എന്നാൽ എംബാപ്പെയാണെങ്കിൽ താരത്തെ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരുമെന്നുമാണ് മെദിന പറഞ്ഞത്.
ലെൻസിന്റെ താരമായ ഫാക്കുണ്ടോ മെദിന. നിരവധി തവണ മെസിയും എംബാപ്പയുമുള്ള പിഎസ്‌ജിക്കെതിരെ താരം കളിച്ചിട്ടുമുണ്ട്.ഇരുപത്തിമൂന്നുകാരനായ താരം ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നില്ല. അർജന്റീന അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ചിട്ടുള്ള താരം സീനിയർ ടീമിന് വേണ്ടിയും രണ്ടു മത്സരത്തിൽ ഇറങ്ങിയിട്ടുണ്ട്.

അനായാസമായി വിജയിക്കേണ്ട ലോകകപ്പ് ഫൈനലിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയതിനാൽ തന്നെ അർജന്റീന ആരാധകർക്ക് എംബാപ്പയോട് വളരെ അപ്രീതിയുണ്ട്. ലോകകപ്പിന് ശേഷം അർജന്റീന ടീമിലെ ചില താരങ്ങളും ആരാധകരിൽ ഒരു വിഭാഗവും എംബാപ്പെയെ തിരഞ്ഞു പിടിച്ച് കളിയാക്കിയതും അതുകൊണ്ടു തന്നെയാണെന്നാണ് വിലയിരുത്താൻ കഴിയുക.

എംബാപ്പയോടുള്ള അർജന്റീന ആരാധകരുടെ അതൃപ്‌തിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് അവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാത്തതിനാൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഇതിനു പുറമെ താരത്തെ പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ച് എംബാപ്പെക്ക് കൂടുതൽ പിന്തുണ നൽകുന്നത് അർജന്റീന ആരാധകരിൽ അതൃപ്‌തി ഉണ്ടാക്കുന്നുണ്ട്

2.9/5 - (27 votes)