തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം എന്ത്? ഉടൻ തന്നെ പിഎസ്ജിയെ അറിയിക്കാൻ ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ നേരത്തെ തന്നെ പിഎസ്ജി തങ്ങളുടെ താല്പര്യം അറിയിച്ചതാണ്, മാത്രമല്ല ശ്രമങ്ങൾ നടത്തിയതുമാണ്.എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്നായിരുന്നു മെസ്സിയുടെ നിലപാട്.ഖത്തർ വേൾഡ് കപ്പിന് ശേഷവും ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു.
ലയണൽ മെസ്സിക്ക് പാരീസിയൻ ക്ലബ്ബ് ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് തള്ളിക്കളയുകയായിരുന്നു.സാലറിയിലെ പോരായ്മയാണ് തള്ളിക്കളയാൻ കാരണം.പിന്നീട് ചാമ്പ്യൻസ് ലീഗിലെ ബയേണിനെതിരെയുള്ള മത്സരത്തിന് ശേഷം ചർച്ചകൾ നടത്താം എന്നുള്ള തീരുമാനത്തിലേക്ക് എത്തി.ഇപ്പോഴിതാ ലയണൽ മെസ്സി തന്റെ അന്തിമ തീരുമാനം പിഎസ്ജിയെ അറിയിക്കാൻ പോവുകയാണ്.ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അത്ലറ്റിക്കിന്റെ പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഡേവിഡ് ഓർണസ്റ്റയിനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.ഉടൻതന്നെ ലയണൽ മെസ്സി തന്നെ തീരുമാനം ക്ലബ്ബിന് അറിയിക്കുമെന്നാണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്.ഒരുപക്ഷേ ഈ ആഴ്ചയിൽ തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.പക്ഷേ മെസ്സിയുടെ തീരുമാനം എന്താണ് എന്നുള്ളത് വ്യക്തമല്ല.ക്ലബ്ബിൽ തുടരും,ക്ലബ്ബ് വിടും എന്നീ രണ്ട് ഓപ്ഷനുകളിൽ ഒന്നായിരിക്കും ലയണൽ മെസ്സി പിഎസ്ജിയെ അറിയിക്കുക.ഇതുമായി ബന്ധപ്പെട്ട മറ്റു ചില കണ്ടെത്തലുകൾ പല മാധ്യമപ്രവർത്തകരും പുറത്തുവിടുന്നുണ്ട്.
ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരാനാണ് പലരും സാധ്യത കൽപ്പിക്കുന്നത്.എന്തെന്നാൽ മെസ്സിക്ക് വേണ്ടി ഇപ്പോൾ സജീവമായി രംഗത്തുള്ള ഏക ക്ലബ്ബ് ഇന്റർ മിയാമി മാത്രമാണ്.എന്നാൽ അടുത്ത വർഷത്തെ കോപ്പ അമേരിക്കക്ക് മുന്നേ യൂറോപ്പ് വിടാൻ മെസ്സി ആഗ്രഹിക്കുന്നില്ല.അതിനർത്ഥം ഇന്റർമിയാമി എന്ന ഓപ്ഷൻ മെസ്സിയുടെ മുന്നിലില്ല.യൂറോപ്പിൽ മെസ്സി തുടരാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരേ ഒരു ഓപ്ഷൻ മാത്രമാണ് മെസ്സിയുടെ മുന്നിലുള്ളത്.അത് പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കി അവിടെത്തന്നെ തുടരുക എന്നുള്ളതാണ്.
TheAthletic | سيخبر ميسي النادي قريبًا بأن يجدد عقده او يغادر النادي مباشرة pic.twitter.com/HGiMeJAjfn
— Messi Xtra (@M30Xtra) March 13, 2023
നിലവിലെ അവസ്ഥയിൽ ബാഴ്സയിലേക്ക് വരില്ല അസാധ്യമാണ്.ലാപോർട്ടയുമായി നല്ല ബന്ധത്തിൽ അല്ല എന്നുള്ളതും സാമ്പത്തിക പ്രശ്നങ്ങളുമാണ് ഇതിന് നടത്തുനിൽക്കുന്നത്.യൂറോപ്പിലെ മറ്റുള്ള ക്ലബ്ബുകളിൽ നിന്നൊന്നും മെസ്സിക്ക് ഓഫറുകൾ ഇല്ല.അതിനർത്ഥം മെസ്സി പാരീസിൽ തന്നെ തുടരാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഇപ്പോൾ ഉള്ളത്.ഒരു വർഷത്തേക്ക് ആയിരിക്കും മെസ്സി കരാർ പുതുക്കുക.ഇനി മെസ്സി ക്ലബ്ബ് വിടാനാണ് തീരുമാനിക്കുന്നത് എങ്കിൽ എങ്ങോട്ടായിരിക്കും മെസ്സി ചേക്കേറുക എന്നുള്ളതാണ് ആരാധകരെ അലട്ടുന്ന ചോദ്യം.