ഈ ഫോമിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്താൻ മെസ്സി ബുദ്ധിമുട്ടും

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം അൽ-നാസറിന് വേണ്ടി മറ്റൊരു ഹാട്രിക് നേടി. സൗദി പ്രോ ലീഗിൽ ഡമാക് എഫ്‌സിക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ഹാട്രിക് നേടി. കരിയറിലെ 62-ാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നേടിയിരിക്കുന്നത്.

ഡമാക് എഫ്‌സിക്കെതിരായ മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയത്. 23-ാം മിനിറ്റിൽ റൊണാൾഡോ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തി. സുൽത്താൻ അൽ ഗന്നമാണ് ഇതിന് സഹായിച്ചത്. 44-ാം മിനിറ്റിൽ റൊണാൾഡോ തന്റെ മൂന്നാം ഗോൾ നേടി. അയ്മൻ യഹിയ നൽകിയ പന്ത് ഫിനിഷ് ചെയ്യാനുള്ള ഉത്തരവാദിത്തം മാത്രമാണ് റൊണാൾഡോയ്ക്ക് ഇത്തവണ ഉണ്ടായിരുന്നത്.

ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ 3-0 ന് അൽ നാസറിന്റെ വിജയം ഉറപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് സൗദി ലീഗിന്റെ ചരിത്രത്തിൽ ആദ്യ 45 മിനിറ്റിനുള്ളിൽ നേടുന്ന ആദ്യ ഹാട്രിക്കാണ് എന്നത് ശ്രദ്ധേയമാണ്. രണ്ടാം പകുതിയിൽ റൊണാൾഡോ ഒരു ഗോൾ കൂടി നേടിയെങ്കിലും അത് ഓഫ് സൈഡായി പുറത്തായി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ റൊണാൾഡോയുടെ രണ്ടാം ഹാട്രിക്കാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5 മത്സരങ്ങളിൽ നിന്ന് 2 ഹാട്രിക്ക് നേടിയ താരം കൂടിയാണ്. അൽ-നാസറിന് വേണ്ടി ഇതുവരെ ആകെ അഞ്ച് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഇപ്പോൾ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. തന്റെ സ്‌കോറിംഗ് കഴിവിൽ പ്രശ്‌നമൊന്നുമില്ലെന്ന് 38-കാരൻ അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

മുപ്പതാം വയസിൽ മുപ്പതു ഹാട്രിക്കുകൾ നേടിയ താരം ബാക്കി മുപ്പത്തിരണ്ട് ഹാട്രിക്കുകളും അതിനു ശേഷമുള്ള എട്ടു വർഷങ്ങൾ കൊണ്ടാണ് കുറിച്ചത്. റൊണാൾഡോക്ക് പിന്നിലുള്ള മെസിക്ക് 56 ഹാട്രിക്കുകളാണുള്ളത്. സൗദി ലീഗിൽ റൊണാൾഡോയുടെ പ്രകടനം പരിഗണിക്കുമ്പോൾ കരിയർ ഹാട്രിക്ക്, കരിയർ ഗോളുകൾ എന്നിവയുടെ കാര്യത്തിൽ മെസി താരത്തെ മറികടക്കാൻ ബുദ്ധിമുട്ടുമെന്നുറപ്പാണ്.

Rate this post