ഒന്നിന് പുറകെ ഒന്നായി അവാർഡുകൾ ലയണൽ മെസ്സിയെ ഇപ്പോൾ തേടിയെത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം അത്രയേറെ മികവിലാണ് മെസ്സി കളിച്ചിട്ടുള്ളത്.IFFHS ന്റെ പുരസ്കാരങ്ങൾ എല്ലാം തന്നെ ലയണൽ മെസ്സി വാരിക്കൂട്ടിയിരുന്നു. അതിന് പുറമേ മറ്റുള്ള അവാർഡുകളും മെസ്സിയെ തേടിയെത്തിയിരുന്നു.
ഖത്തർ വേൾഡ് കപ്പ് നേടിയതും ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് മെസ്സിയുടെ മൂല്യം വർദ്ധിപ്പിച്ചിട്ടുള്ളത്.ഇപ്പോൾ പ്രമുഖ മീഡിയ കമ്പനിയായ ദി ഗാർഡിയൻ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച 100 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ലയണൽ മെസ്സി തന്നെയാണ്. അദ്ദേഹമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്.
മെസ്സിയുടെ പിഎസ്ജിയിലെ ഫ്രഞ്ച് സഹതാരമായ കിലിയൻ എംബപ്പേ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് കരിം ബെൻസിമയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. അർജന്റീന താരങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ മെസ്സി തന്നെയാണ് ഒന്നാമത്. ആദ്യ 100 പേരിൽ 11 അർജന്റീന താരങ്ങൾക്ക് ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്.
രണ്ടാമത്തെ അർജന്റീന താരം ഗോൾകീപ്പറയ എമിലിയാനോ മാർട്ടിനെസ്സ് ആണ്. 100 പേരുടെ ലിസ്റ്റിൽ അദ്ദേഹം 20ആം സ്ഥാനമാണ് നേടിയിട്ടുള്ളത്. മൂന്നാമത്തെ അർജന്റീനയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എൻസോ ഫെർണാണ്ടസാണ്.21 ആണ് അദ്ദേഹത്തിന്റെ സ്ഥാനം.ഹൂലിയൻ (32),ഡി മരിയ (38), മാക്ക് ആല്ലിസ്റ്റർ (47),ഡി പോൾ (48),ലൗറ്ററോ (70),റൊമേറോ (72),ലിസാൻഡ്രോ (81),ഓട്ടമെന്റി (100) എന്നിങ്ങനെയാണ് അർജന്റീന താരങ്ങളുടെ ലിസ്റ്റ് വരുന്നത്.
🇦🇷 11 Argentines among the Guardian’s TOP 100 Player in the World in 2022 list:
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 27, 2023
– 1) Messi
– 20) Emi
– 21) Enzo
– 32) Julián
– 38) Di María
– 47) Alexis
– 48) De Paul
– 70) Lautaro
– 72) Cuti
– 81) Lisandro
– 100) Otamendi pic.twitter.com/O6ZYCf8K5M
ലയണൽ മെസ്സി തൂത്തുവാരിയ ഒരു വർഷമാണ് കടന്നു പോയിട്ടുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് എല്ലാവരും തിരഞ്ഞെടുക്കുന്നത് മെസ്സിയെ തന്നെയാണ്.ഗാർഡിയന്റെ ഈ ലിസ്റ്റിൽ നെയ്മർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത് 12ാം സ്ഥാനമാണ്. മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ നൂറിൽ പോലും സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.