ലയണൽ മെസ്സിയെ സ്വന്തക്കാൻ ശ്രമിച്ചതായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി

നീണ്ട 20 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പാരീസ് സെന്റ്-ജെർമെയ്നിൽ ചേർന്നത്. എന്നാൽ ബാഴ്‌സയുമായി കരാർ പുതുക്കാൻ കഴിയാതിരുന്ന മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിനുണ്ടായിരുന്ന താൽപര്യം വെളിപ്പെടുത്തി ടീമിന്റെ പരിശീലകനായ ഡീഗോ സിമിയോണി. മെസ്സിയുടെ അടുത്ത സുഹൃത്ത് ലൂയിസ് സുവാരസിനോട് അതിനെകുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടതായി സിമിയോണി പറഞ്ഞു.

“ഞാൻ നിങ്ങളോട് വിശദമായി പറയാം. ഞാൻ ലിയോയെ വിളിച്ചില്ല, പക്ഷേ ഞാൻ ലൂയിസിനെ വിളിച്ചു, അറ്റ്‌ലറ്റിക്കോ ഡി മാഡ്രിഡിലേക്ക് വരാൻ ചെറിയ ചെറിയ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.”പക്ഷേ അത് മൂന്ന് മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ കാരണം പിഎസ്‌ജി താരത്തെ സ്വന്തമാക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. ക്ലബ്ബിലും ദേശീയ ടീമിലും ഞങ്ങൾക്ക് ഒരിക്കലും ഒത്തു ചേരാനും അവസരം ലഭിച്ചില്ല” സിമിയോണി പറഞ്ഞു .

ഫ്രാൻസിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിനു മുൻപ് തന്റെ സഹതാരമായ ലൂയിസ് സുവാരസിനൊപ്പം വീണ്ടും ഒരുമിക്കാനുള്ള അവസരം മെസിക്കുണ്ടായിരുന്നു എന്നാണു സിമിയോണിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയുമായി തങ്ങൾ പിരിഞ്ഞതായി ബാഴ്സലോണ പ്രഖ്യാപിച്ചപ്പോൾ അത് ഫുട്ബോൾ ലോകത്തെ വലിയ ആശ്ചര്യപ്പെടുത്തിയിരുന്നു. മെസ്സിക്ക് ബാഴ്സയിൽ തുടരാൻ ആഗ്രഹത്തെ ഉണ്ടായെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം ബ്ലൗഗ്രാനയ്ക്ക് അത് സാധിച്ചില്ല.

അത്ലറ്റികോ മാഡ്രിഡിന് യഥാർത്ഥത്തിൽ ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ കഴിയുമോ എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല. അർജന്റീന താരത്തിന്റെ ഉറ്റസുഹൃത്തായ ലൂയിസ് സുവാരസ് അവരുടെ നിരയിൽ ഉണ്ടായിരുന്നതിനാലാണ് ക്ലബ്ബിന് അവസരം ലഭിച്ചത്. ബാഴ്‌സലോണയിൽ നിന്ന് വ്യത്യസ്തമായി അത്ലറ്റികോയുടെ സാമ്പത്തിക സ്ഥിതി അത്ര കുഴപ്പത്തിലല്ല ,മാത്രമല്ല അര്ജന്റീന താരത്തിന്റെ വേതനം അവർക്ക് താങ്ങാവുന്നതുമായിരുന്നു.

എന്നിരുന്നാലും, ലയണൽ മെസ്സി ഏതെങ്കിലും ലാലിഗയിൽ ചേരാൻ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാണ്. കാരണം തന്റെ മുൻ ക്ലബ്ബിനെ ഇടയ്ക്കിടെ നേരിടുന്നത് ഒഴിവാക്കാനായിട്ടാണ്. 34-കാരന്റെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്‌സലോണയുണ്ട്. അത്കൊണ്ട് തന്നെ അവരുടെ എതിരാളികളായ ഒരു ക്ലബ്ബിലേക്ക് മാറാൻ അദ്ദേഹം തലപര്യപ്പെടില്ല.

Rate this post