സുവാരസിനൊപ്പം കളിക്കാൻ, മെസിക്ക് അറ്റ്ലറ്റികോ മാഡ്രിഡിലേക്കു വരാം, ക്ഷണവുമായി ക്ലബ് പ്രസിഡന്റ്

ലൂയിസ് സുവാരസിനൊപ്പം കളിക്കളത്തിൽ തുടരണമെങ്കിൽ മെസിക്ക് അത്ലറ്റികോ മാഡ്രിഡിലേക്കു വരാമെന്നും താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും ക്ലബ് പ്രസിഡൻറ് എൻറിക്വ സെറസ്. ആറു വർഷം ബാഴ്സലോണക്കൊപ്പം കളിച്ച സുവാരസ് കഴിഞ്ഞ ആഴ്ചയാണ് അത്ലറ്റികോ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത്.

സുവാരസിനൊപ്പം കളിക്കണമെങ്കിൽ മെസിക്ക് അത്ലറ്റികോ മാഡ്രിഡിലേക്ക് വരാമെന്ന് ഒരു സ്പാനിഷ് പരസ്യത്തിന്റെ ശൈലി കൂട്ടു പിടിച്ചാണ് കദേന കോപിനോടു സംസാരിക്കുമ്പോൾ അത്ലറ്റികോ പ്രസിഡന്റ് പറഞ്ഞത്. യുറുഗ്വയ് താരം വളരെ പെട്ടെന്നു തന്നെ ടീമുമായി ഇണങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണയിൽ നിലവിലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കപ്പെടുമെന്നും ബർട്ടമൂ ഇപ്പോൾ ചെയ്യുന്നതിൽ കൂടുതലായൊന്നും അതിൽ ചെയ്യാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരങ്ങളെ അവർക്കിഷ്ടമുള്ള ഇടങ്ങളിൽ കളിക്കാൻ അനുവദിക്കുകയാണ് നല്ലതെന്നും സെറസ് വ്യക്തമാക്കി.

Rate this post