” ആരാധകരുടെ കൂവലുകൾക്കിടയിലും തകർപ്പൻ ജയത്തോടെ പിഎസ്ജി “

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള തോൽവിക്ക് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ പിഎസ്ജി ക്ക് തകർപ്പൻ ജയം. ബോർഡോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി യുടെ ജയം.കെ എംബാപ്പെ (24′), നെയ്മർ (52′), എൽ പരേഡസ് (61′) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു പിഎസ്ജി യുടെ ജയം.

24ആം മിനുട്ടിൽ വൈനാൾഡത്തിന്റെ പാസിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഗോൾ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ നെയ്മർ ലീഡ് ഇരട്ടിയാക്കി. . 61ആം മിനുട്ടിൽ പരെദസ് മൂന്നാം ഗോളും കൂടെ നേടിയതോടെ പി എസ് ജി മൂന്ന് പോയിന്റ് ഉറപ്പിച്ചു. 28 മത്സരങ്ങളിൽ 65 പോയിന്റുമായി പി എസ് ജി ബഹുദൂരം മുന്നിലാണ് ഇപ്പോൾ.

മത്സരത്തിനിറങ്ങിയ ലയണൽ മെസ്സിയെയും നെയ്‌മർ ജൂനിയറിനെയും കൂക്കി വിളിച്ചാണ് ഒരു വിഭാഗം ആരാധകർ എതിരേറ്റത്.മെസ്സി ആയിരുന്നു കൂടുതൽ സമയം കൂവലിന് ഇരയായത്. മത്സരത്തിൽ ഇവർ പന്ത് തൊടുമ്പോഴെല്ലാം ഒരു വിഭാഗം പിഎസ്‌ജി ആരാധകർ ഇവരെ കൂവിയതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. അതേ സമയം, കിലിയൻ എംബാപ്പെയെയും മറ്റു പിഎസ്‌ജി താരങ്ങളെയും ആരാധകർ കൂക്കിയിരുന്നില്ല.ബോർഡക്സിന് എതിരെ മെസ്സിയുമം നെയ്മറും ഫ്രീകിക്ക് എടുക്കാൻ നിന്നപ്പോഴും തുടക്കത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടപ്പോഴും എല്ലാം കൂവലുകൾ തുടർന്നു‌.

സാന്റിയാഗോ ബെർണബ്യൂവിൽ ലോസ് ബ്ലാങ്കോസിനെതിരെ നിരാശാജനകമായ പ്രകടനങ്ങൾ പുറത്തെടുത്ത മെസ്സിയെയും നെയ്മറെയും PSG ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല.കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്ന് മാറിയതിന് ശേഷം മെസ്സി പിഎസ്ജിക്ക് വേണ്ടി രണ്ട് ലീഗ് 1 ഗോളുകൾ മാത്രമാണ് നേടിയത്, മാത്രമല്ല തന്റെ ഉയർന്ന നിലവാരം പുലർത്തിയിട്ടില്ല.നെയ്മറിനെ സംബന്ധിച്ചിടത്തോളം, ബ്രസീലിയൻ പരിക്കുകളോട് മല്ലടിച്ചാണ് മുന്നോട്ട് പോകുന്നത് .പിഎസ്ജി ആരാധകർക്കിടയിൽ പതുക്കെ തന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

ലീഗ് കിരീടം ഉറപ്പാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചത്.വൻ സൈനിംഗുകൾ നടത്തിയിട്ടും പിഎസ്ജിയുടെ യൂറോപ്പിലെ റെക്കോർഡ് മോശമായി തുടരുന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നുണ്ട്.ഡച്ച് മിഡ്‌ഫീൽഡർ ജോർജിനിയോ വിജ്‌നാൽഡും പിഎസ്‌ജി ആരാധകരുടെ കൂവലിന് ഇരയാവുകയും ചെയ്തു.മുൻ ലിവർപൂൾ താരം പാർക്ക് ഡെസ് പ്രിൻസസിൽ താളം കിട്ടാതെ അലയുകയാണ്.നെയ്മർ ഗോളടിച്ചപ്പോഴും പല പി എസ് ജി ആരാധകരും കൂവുന്നുണ്ടായിരുന്നു

Rate this post