യുഎസ് ഓപ്പൺ കപ്പ് ,MLS പ്ലെ ഓഫ്…. ലീഗ് കപ്പ് നേടിയതിന് ശേഷം ട്രിബിൾ ലക്ഷ്യമാക്കി മെസ്സിയും മയാമിയും ഇറങ്ങുമ്പോൾ |Lionel Messi
ഫ്ലോറിഡയിൽ എത്തി ഒരു മാസത്തിനകം ലയണൽ മെസ്സി തന്റെ പുതിയ ടീമിനെ അവരുടെ ചരിത്രത്തിലെ ആദ്യ ട്രോഫിയിലേക്ക് നയിക്കുമെന്ന് ഇന്റർ മയാമിയുടെ കടുത്ത ആരാധകരും സഹ ഉടമകളും സ്വപ്നം കണ്ടിരിക്കില്ല. എന്നാൽ കഴിഞ്ഞ ദിവസം ലീഗ്സ് കപ്പിൽ നാഷ്വില്ലെ എസ്സിക്കെതിരായ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിനുശേഷം ഇന്റർ മയാമിക്ക് ആദ്യ കിരീടം നേടികൊടുത്തിരിക്കുകയാണ് ലയണൽ മെസ്സി.
ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൂസ് അസുലിനെതിരായ അരങ്ങേറ്റത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് കളിയുടെ അവസാന മിനിറ്റിൽ ഒരു ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ലയണൽ മെസ്സി ഇന്റർ മയാമിക്ക് വിജയം നേടിക്കൊടുത്തു.ആ ജൂലൈ ഓപ്പണർ മുതൽ ശനിയാഴ്ചത്തെ ഫൈനൽ വരെ ഇന്റർ മിയാമിക്കായി മെസ്സി പത്ത് തവണ ലക്ഷ്യം കണ്ടു.“ഈ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരുടെയും കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് അത് സാധ്യമാക്കിയത്. ഇതൊരു തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു,” മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മേജർ ലീഗ് സോക്കർ റെഗുലർ സീസണിലെക്ക് കടക്കാനൊരുങ്ങുകയാണ് ഇന്റർ മയാമി. ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും അവസാന സ്ഥാനക്കാരായ മയാമിയെ പ്ലെ ഓഫിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് മെസ്സിക്ക് മുന്നിലുള്ളത്. അവർക്ക് 12 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അത് വിജയിച്ചാൽ അവർക്ക് മറ്റൊരു ട്രോഫിക്ക് അവസരം നൽകും. മെസ്സിയുടെ വരവിന് മുമ്പ് ഇന്റർ മിയാമി പതിനൊന്ന് ഗെയിമുകൾ വിജയിക്കാതെ ഓടിക്കൊണ്ടിരുന്നു, 2023 MLS സീസണിൽ നിന്ന് വെറും 15 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിൽ ഏറ്റവും താഴെയായി.
Inter Miami are dead last in MLS East standing, if Messi and Busquest can get them into the playoff it’ll be one insane storyline. pic.twitter.com/UsIoGFRCPk
— ACE (@ACE_MCFC) July 23, 2023
ലീഗ് കപ്പിലെ പ്രകടനം ആവർത്തിച്ച് മെസ്സിക്ക് ഇന്റർ മയാമിയെ പ്ളേ ഓഫിലേക്ക് എത്തിക്കാനാവുമോ എന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.ഇന്റർ മയാമിയുടെ അടുത്ത മത്സരം ബുധനാഴ്ച എഫ്സി സിൻസിനാറ്റിയുമായി ഏറ്റുമുട്ടുന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലാണ്.അടുത്തയാഴ്ച ലയണൽ ന്യൂയോർക്ക് റെഡ് ബുൾസിനെ നേരിടാൻ ഇന്റർ മിയാമി യാത്ര ചെയ്യുമ്പോൾ ലയണൽ മെസ്സി തന്റെ MLS അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Last Four, y'all 😍 @opencup | #USOC2023 | Aug 23
— U.S. Open Cup (@opencup) August 20, 2023
👀 📺 WATCH » @CBSSportsGolazo @TelemundoSports @paramountplus @NBCUniverso @peacock (👂📻 LISTEN » @fdpradio) pic.twitter.com/IVzS3OZ8LT