റയൽ മാഡ്രിഡിൽ ചില കൊഴിഞ്ഞുപോക്കുകളും പുതിയ ചില ട്രാൻസ്ഫറുകളും| Real madrid

ലോകഫുട്ബോളിലെ സൂപ്പർ താരമായ കരീം ബെൻസെമ ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്നതിനാൽ റയൽ മാഡ്രിഡ്‌ വിട്ടുപോകുമെന്നും സൗദി ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് ഉണ്ടെന്നുമുള്ള വാർത്തകൾ നമ്മൾ അറിഞ്ഞതാണ്. സൗദി ക്ലബ്ബുകൾക്ക് പുറമെ സൗദി അറേബ്യ രാജ്യവും ചില ഓഫറുകൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഈ വാർത്തകൾക്കെതിരെ സംസാരിച്ചുകൊണ്ട് കരീം ബെൻസെമ രംഗത്ത് വന്നിരുന്നു, ഇന്റർനെറ്റ്‌ അല്ല യാഥാർഥ്യമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ റയൽ മാഡ്രിഡുമായി 2024 വരെ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകിയ കരീം ബെൻസെമ ഇതുവരെയും പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുത.

ഇപ്പോഴിതാ റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആൻസലോട്ടി ഇക്കാര്യത്തിൽ ഉത്തരം നൽകിയിരിക്കുകയാണ്. കരീം ബെൻസെമ പറഞ്ഞ വാക്കുകളോട് യോജിക്കുനുവെന്നും ഫ്രഞ്ച് താരം റയൽ മാഡ്രിഡ്‌ താരമാണെന്നും താരം 2024 വരെ ഒരു വർഷത്തേക്ക് കൂടി റയൽ മാഡ്രിഡിൽ തുടരുമെമെന്നുമാണ് ഇറ്റാലിയൻ തന്ത്രഞ്ജൻ പറഞ്ഞത്.

അതേസമയം സ്പാനിഷ് യുവതാരമായ ഫ്രാൻ ഗാർസിയ റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരുമെന്ന കാര്യം കാർലോ സ്ഥിരീകരിച്ചു. അഞ്ച് വർഷത്തെ കരാറിലായിരിക്കും താരം സ്പാനിഷ് ക്ലബ്ബുമായി ഒപ്പ് വെക്കുക. ബ്രാഹിം ഡയസ് റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരുമോയെന്ന കാര്യത്തിൽ നിലവിൽ തനിക്കു ഒന്നും പറയാനാവില്ലെന്നാണ് കാർലോ പറഞ്ഞത്.

റയൽ മാഡ്രിഡിന്റെ സൂപ്പർ സ്പാനിഷ് താരമായ മാർക്കോ അസെൻസിയോ കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റായി ക്ലബ്‌ വിടുന്നത് റയൽ മാഡ്രിഡ്‌ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി താരം ഉടനെ കരാറിൽ ഒപ്പ് വെക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.

Rate this post