അർജന്റീനിയൻ ദേശീയ ടീമിൽ ലയണൽ മെസ്സിക്കൊപ്പം ഒരിക്കൽ ഫീൽഡ് പങ്കിട്ടിരുന്ന ജോസ് ലൂയിസ് ഗോമസ് എന്ന താരം ഇപ്പോൾ ഉപജീവനത്തിനായി യൂബർ ടാക്സി ഓടിച്ചു കൊണ്ടിരിക്കുകയാണ്.2016ലെ റിയോ ഒളിംപിക്സ് ഗെയിംസില്‍ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടിയിരുന്ന താരമാണ് ഗോമസ്.
പിന്നാലെ 2017-ൽ ജോർജ്ജ് സാമ്പവോളി താരത്തെ അര്‍ജന്റീന ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ആ വര്‍ഷം തന്നെ ബ്രസീലിന് എതിരെയായിരുന്നു ഗോമസിന്റെ അരങ്ങേറ്റം.ബ്രസീലിനും സിംഗപ്പൂരിനുമെതിരായ സൗഹൃദ മത്സരങ്ങളിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുകയും ചെയ്തു. എന്നാൽ ഇടത് കാൽമുട്ടിന് പരിക്കേറ്റപ്പോൾ റഷ്യ 2018 ലോകകപ്പിനുള്ള ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.ഈ പരിക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഉയർച്ച താഴ്ചകൾക്ക് തുടക്കം കുറിച്ചു.
Messi's teammate who has gone from playing for Argentina's national team to an Uber driver.
— Football Ant (@SportsDT1) November 20, 2023
Argentinian right-back José Luis Gomez is one of them as he now drives Uber's. pic.twitter.com/uCB8ULVA5S
നിലവിലെ പത്ര റിപ്പോർട്ടുകൾ പ്രകാരം ജോസ് ലൂയിസ് ഗോമസ് ഉബറിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്.പരിശീലനത്തിന് ശേഷം ഉച്ചയ്ക്കും രാത്രിയിലും പോലും മകൻ ഡ്രൈവിംഗ് ജോലി ചെയ്യാറുണ്ടെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കുന്ന ഒരു ഓഫർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം അർജന്റീനയിലെ റേസിംഗ് ക്ലബ്ബിലൂടെ കളി തുടങ്ങിയ താരം ലാനൂസിലേക്ക് എത്തി. അവർക്കൊപ്പം സൂപ്പര്‍ ലീഗയും കോപ ബൈസെന്റിനാരിയോയും സൂപ്പര്‍ കോപ്പ അര്‍ജന്റീനയും നേടി.ഏപ്രിൽ 29 ന് ശേഷം ജോസ് ലൂയിസ് ഗോമസ്പ്രൊ ഫഷണൽ മത്സരം കളിച്ചിട്ടില്ല.
🔙 Hace más de un año que José Luis Gómez se entrena solo, con intermitencias, en el Tita Mattiussi junto un PF y, a sus 30 años, podría ponerle punto final a su carrera como futbolista
— Diario Olé (@DiarioOle) November 18, 2023
🗣️ "Nosotros siempre fuimos una familia humilde. El Negrito nos ayuda. Después de los… pic.twitter.com/KmXwdXBa2a
2021-ലെ കോപ്പ സുഡാമേരിക്കാനയ്ക്കായി ഗ്രെമിയോയ്ക്കെതിരായാണ് അവസാന മത്സരം കളിച്ചത്. 2022 ന്റെ തുടക്കത്തിൽ അദ്ദേഹം റേസിംഗിലേക്ക് മടങ്ങിയെങ്കിലും ആദ്യ ടീമിലേക്കോ റിസർവിലേക്കോ അദ്ദേഹത്തെ വിളിച്ചിട്ടില്ല. താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. 30 കാരൻ തന്റെ കരിയർ തുടരാൻ അനുവദിക്കുന്ന ഒരു ഓഫറിനായി കാത്തിരിക്കുകയാണ്.ഇപ്പോൾ ഫിസിക്കൽ ട്രെയിനറുമൊത്ത് തീവ്രപരിശീലനത്തിലാണ് താരം.