ലയണൽ മെസിയെ ബാഴ്‌സലോണ എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കും

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. 2000 മാണ്ടിന് ശേഷം യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും ഈ സ്പാനിഷ് വമ്പന്മാരാണ്. എന്നാൽ ബാഴ്‌സയെ രണ്ടു കാലഘട്ടത്തിൽ അടയാളപ്പെടുത്തേണ്ട ആവശ്യകത വന്നിരിക്കുകയാണ്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ ഉള്ളപ്പോഴും 2021 നു ശേഷം ടീമിൽ ഇല്ലാതിരിക്കുമ്പോഴും. മെസ്സിയുടെ അഭാവം ബാഴ്‌സയെ ചെറുതായൊന്നുമല്ല ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ 2 ദശകത്തിനിടെയുള്ള ഏറ്റവും മോശം ഫോമിലോടോടെയാണ് ക്ലബ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ടീമെന്ന നിലയിലുള്ള കെട്ടുറപ്പ് നഷ്ടപ്പെട്ടതും പരിശീലകൻ എന്ന നിലയിൽ കൂമാന് ടീമിനെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാത്തതും വലിയ രീതിയിൽ ബാധിച്ചു.ഈ സീസണിൽ കുറച്ചു മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം ബാഴ്സലോണയുടെ എല്ലാ ദൗര്ബല്യങ്ങലും പുറത്തു വന്നിരിക്കുകയാണ്. ക്യാമ്പ് നൗവിൽ ലയണൽ മെസ്സിയുടെ അഭാവം വളരെ വലുതാണ്. ഈ വേനൽക്കാലത്ത് അർജന്റീനിയൻ ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോയതോടെ ആരാധരും നിരാശയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോയിൽ മെസിയെ ബാഴ്‌സലോണ എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ഓർമിപ്പിക്കും. വീഡിയോയിൽ, മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ടൈയ്ക്കിടെ മെസ്സി പന്ത് മിഡ്ഫീൽഡിൽ സ്വീകരിക്കുകയും. സെന്റർ സർക്കിളിൽ ആൻഡർ ഹെരേരയോട് പാസ് ചെയ്ത് മുന്നോട്ട് കുത്തിക്കുകയും ചെയ്തു.എന്നിരുന്നാലും, പാസ് പൂർത്തിയായപ്പോൾ, ഹെരേര സെർജിയോ ബുസ്‌ക്വെറ്റ്‌സായി മാറുന്നു, മെസ്സി പത്ത് വയസ്സിന് ചെറുപ്പമായി. 2010/11 ൽ റയൽ മാഡ്രിഡിനെതിരെ എൽ ക്ലാസിക്കോയിൽ ഇപ്പോൾ അദ്ദേഹം കളിക്കുകയാണ്. അർജന്റീനക്കാരൻ മൂന്ന് കളിക്കാരെ മറികടന്നു നിസ്സഹകനായ ഇക്കർ ​​കാസിലാസിനെ മറികടന്ന് പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

ബാഴ്സയിൽ മെസ്സി ചെയ്യുന്നത് പലപ്പോഴും വിലമതിക്കാതിരുന്നതാണ് ക്ലബ്ബിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‍നം. മെസ്സി എത്ര ചിലവേറിയ താരമാണെങ്കിലും അദ്ദേഹത്തിന്റെ സാനിധ്യം പുതിയ സ്പോൺസർമാരെ ആകർഷിക്കുകയും ക്ലബിന് കൂടുതൽ ഗുണം നൽകുകയും ചെയ്തിരുന്നു. മെസ്സിയുടെ വിടവാങ്ങൽ ബാഴ്സലോണയുമായി സഹകരിക്കാനുള്ള ആശയം ഉണ്ടായിരുന്ന നിരവധി കമ്പനികൾ അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ കാരണമായി. അത് ബാഴ്‌സലോണയെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തു. പാരിസിൽ മെസ്സിയ്ട്ട് വരവ് അവർക്ക് വലിയ സാമ്പത്തിക നേട്ടമാണ് നേടികൊടുക്കുന്നത്. എന്നാൽ ബാഴ്‌സയെ മെസ്സിയുടെ ട്രാൻസ്ഫർ എല്ലാ തരത്തിലും പിന്നോട്ട് നയിച്ച് കൊണ്ടിരിക്കുകയാണ്.

Rate this post