ബാഴ്സലോണയിലെ ലയണൽ മെസ്സിയുടെ സുവർണ കരിയർ സെന്റ് ജെർമെയ്നിലേക്കുള്ള മാറ്റത്തോടെ അവസാനിച്ചിരിക്കുകയാണ്. ലാലിഗയിലെ സാമ്പത്തിക നിയമങ്ങൾ കാരണം കരാർ പുതുക്കൽ ഒരു തടസ്സം നേരിട്ടതിനെ തുടർന്ന് അർജന്റീന ഫോർവേഡ് കാറ്റലൂന്യ ക്ലബ് വിടാനുള്ള കാരണം.മുൻ ലിവർപൂൾ സ്റ്റാർ ജോർജിനിയോ വിജ്നാൽഡും ജിയാൻലൂജി ഡൊന്നാരൂമ്മയും വിംഗ് ബാക്ക് അക്രഫ് ഹക്കിമിയും,റയൽ മാഡ്രിഡ് നായകനുമായ സെർജിയോ റാമോസ് എന്നിവരെയും സ്വന്തമാക്കിയ പിഎസ്ജി യൂറോപ്പിലെ വൻ ശക്തിയായി മാറി.
ലാലിഗയിലെ എൽ ക്ലാസിക്കോ വേദികളിലെ കടുത്ത എതിരാളികളായ മെസ്സിയും റാമോസും ഇപ്പോൾ പിഎസ്ജിയിൽ ഒരേ ഡ്രസ്സിംഗ് റൂം പങ്കിടാൻ ഒരുങ്ങുകയാണ്. എന്നാൽ പരിക്ക് മൂലം റാമോസ് രണ്ടു മാസം പുറത്തിരിക്കേണ്ടി വരും എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ.അർജന്റീനയുമായുള്ള വിജയകരമായ കോപ്പ അമേരിക്ക കാമ്പെയ്നിനും പ്രീ-സീസൺ നഷ്ടപ്പെട്ടതിനും ശേഷം മെസ്സിയും അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.
Back in March, Ramos jokingly offered Messi a place to stay if he chose to join Real Madrid. Now the offer appears to be real…https://t.co/laoEWZiGum
— AS English (@English_AS) August 11, 2021
മാർച്ചിൽ എഎസ് റിപ്പോർട്ട് ചെയ്തതുപോലെ, മെസ്സി ബാഴ്സലോണ വിടുമെന്ന അഭ്യൂഹം ശക്തി പ്രാപിച്ചപ്പോൾ, റാമോസ് തമാശയായി മെസ്സിക്ക് റയൽ മാഡ്രിഡിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ തന്റെ വീട്ടിൽ താമസിക്കാം എന്ന് ” 35-കാരനായ ഡിഫൻഡർ പറഞ്ഞത് . ഇപ്പോഴിതാ പാരിസിലെത്തിയ മെസ്സിയെ തന്റെ വീട്ടിലേക്ക് താമസിക്കാൻ ക്ഷണിച്ചിരിക്കുകയാണ് റാമോസ്.21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.
നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. മെസ്സിയുടെ വരവോട് കൂടി ഫ്രഞ്ച് ലീഗിൽ വലിയ മാറ്റം കൊണ്ട് വരും എന്നാണ് വിശ്വാസം.കഴിഞ്ഞ സീസണിൽ ലില്ലിയോട് അടിയറവു വെച്ച ഫ്രഞ്ച് ലീഗ് കിരീടവും ചാമ്പ്യൻ ലീഗുമാണ് പിഎസ്ജി ഈ സീസണിൽ ലക്ഷ്യമിടുന്നത് . റാമോസിലൂടെയും മെസ്സിയിലൂടെയും അത് സാധ്യമാകും എന്ന് തന്നെയാണ് ക്ലബ് കരുതുന്നത്.