സുഹൃത്തിനെ വിളിച്ച് നെയ്മറും ഡിമരിയയും,മെസ്സിക്കായുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ തുടരുന്നു.

ഈ ട്രാൻസ്ഫറിൽ ബാഴ്സ വിടാൻ ശ്രമിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും മുമ്പിലുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ് എന്നുള്ള കാര്യം പരസ്യമാണ്. എന്നാൽ അത്രയെളുപ്പം മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാർക്ക് കഴിഞ്ഞേക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മെസ്സി സിറ്റിയിലേക്കാണ് എന്ന് ഏകദേശം ഉറപ്പായിട്ടും പിഎസ്ജി ശ്രമങ്ങൾ തുടരുവാണ് എന്നാണ് വാർത്തകൾ. ഇത്തവണ മെസ്സിയുടെ സുഹൃത്തുക്കളായ നെയ്മറും ഡിമരിയയും നേരിട്ടാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

തുടക്കത്തിൽ മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി ഉപേക്ഷിച്ചേക്കും എന്നായിരുന്നു വാർത്തകൾ. മുന്നേറ്റനിരയിൽ നിലവിൽ ഒരുപിടി സൂപ്പർ താരങ്ങൾ ഉള്ളത് തന്നെയാണ് കാരണം. പക്ഷെ പിന്നീട് നെയ്മറുടെ ആവിശ്യപ്രകാരം പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ മെസ്സിയുടെ ഏജന്റിനെ വിളിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. തുടർന്ന് മെസ്സിയുടെ പിതാവ് തന്റെ മകൻ പിഎസ്ജിയിലേക്ക് വരില്ലെന്നും മാഞ്ചസ്റ്റർ സിറ്റിയാണ് ചേക്കേറാൻ തിരഞ്ഞെടുത്ത ക്ലബ് എന്നും ലിയനാർഡോയെ അറിയിച്ചിരുന്നു.എൽ എക്വിപേ ആയിരുന്നു ഈ വാർത്ത പുറത്തുവിട്ടത്.

എന്നാൽ ഇതുകൊണ്ടൊന്നും പിഎസ്ജി പിന്മാറാൻ തയ്യാറായിട്ടില്ല എന്നാണ് ഫ്രഞ്ച് മാധ്യമമായ ലെപാരീസിയൻ പറയുന്നത്. മെസ്സിയുടെ ഉറ്റസുഹൃത്തുക്കൾ വഴിയാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതായത് മെസ്സിയുടെ സഹതാരങ്ങൾ ആയിരുന്നു നെയ്മറും ഡിമരിയയും മെസ്സിയെ ഫോണിൽ വിളിച്ച് പിഎസ്ജിയിലേക്ക് വരാൻ വേണ്ടി പ്രേരിപ്പിച്ചു എന്നാണ് ഇവരുടെ വാദം. രണ്ടു പേരും മെസ്സിയെ ബോധ്യപ്പെടുത്തി പിഎസ്ജിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ലെ പാരീസിയനെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷിലെയും ഇംഗ്ലീഷിലെയും വിവിധ മാധ്യമങ്ങൾ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

മെസ്സിക്കൊപ്പം ബാഴ്സയിൽ കളിച്ച താരമാണ് നെയ്മർ. എന്നാൽ 2017-ൽ നെയ്മർ വേൾഡ് റെക്കോർഡ് തുകക്ക് പിഎസ്ജിയിലേക്ക് വരികയായിരുന്നു. പക്ഷെ ഇപ്പോഴും മെസ്സിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് നെയ്മർ. എന്നാൽ മെസ്സിക്കൊപ്പം അർജന്റീനയിൽ കളിച്ചിരുന്ന താരമാണ് ഡിമരിയ. പക്ഷെ മെസ്സിക്ക് താല്പര്യം സിറ്റിയിലേക്ക് ചേക്കേറുന്നത് തന്നെയാണ് എന്നാണ് അറിയാൻ കഴിയുന്നത്.

Rate this post