“ഇത് ലജ്ജാകരം , എനിക്ക് മെസ്സിയോട് ദേഷ്യം വരുന്നു” ; ലയണൽ മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി റാഫേൽ വാൻ ഡെർ വാർട്ട്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പിഎസ്ജി പോരാട്ടത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. മെസ്സിയുടെ മോശം പ്രകടനത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്യും.ലയണൽ മെസ്സിയുടെ ആഗ്രഹത്തെയും അഭിനിവേശത്തെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തി ചോദ്യം ചെയ്യുകയാണ് മുൻ ഡച്ച് താരം റാഫേൽ വാൻ ഡെർ വാർട്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം റൊണാൾഡോ കഠിനമായി പരിശ്രമിക്കുമ്പോൾ പിഎസ്ജിയെ മുന്നോട്ട് കൊണ്ടുപോകാൻ മെസ്സി ശ്രമിക്കുന്നില്ലെന്ന് വാൻ ഡെർ വാർട്ട് പറഞ്ഞു.”ഇത് എന്നെ സങ്കടപ്പെടുത്തുന്നു നിങ്ങൾ അവനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരാൾ തന്റെ ടീമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ പോരാടുന്നു – ഒരാൾ അങ്ങനെയല്ല.റൊണാൾഡ് കോമാന്റെ കീഴിൽ ബാഴ്‌സലോണയിൽ അവസാന നാളുകളിൽ ലയണൽ മെസിയുടെ ആഗ്രഹം നഷ്ടപ്പെട്ടതായി വാൻ ഡെർ വാർട്ട് ചൂണ്ടിക്കാട്ടി.ആറ് തവണ ബാലൺ ഡി ഓർ ജേതാവിനെപ്പോലെ മറ്റൊരു കളിക്കാരൻ ഉണ്ടാകില്ലെന്ന് കരുതുന്ന 38 കാരനായ ഡച്ചുകാരൻ മെസ്സിയുടെ ഇപ്പോഴത്തെ അവസ്ഥയെ നിരാശയോടെയാണ് കാണുന്നത്.

“മെസ്സി ഇടയ്ക്കിടെ നടക്കുന്നു, ഞാൻ അവനെ നോക്കി, “നിനക്ക് നാണമില്ലേ?” എനിക്ക് മെസ്സിയോട് ദേഷ്യം വരുന്നു.” ഇത് യഥാർത്ഥത്തിൽ ജോലി ചെയ്യാനുള്ള വിസമ്മതമായിരുന്നു, അത്തരമൊരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് സാധാരണമല്ല. ഇത് ലജ്ജാകരമാണ്, കാരണം ഇത്തരമൊരു കളിക്കാരൻ ഇനി ഒരിക്കലും ജനിക്കില്ല”.ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലയണൽ മെസ്സിക്ക് മികവ് പുലർത്താനായില്ല.ഇത്തിഹാദ് സ്റ്റേഡിയത്തിൽ പിഎസ്ജി 2-1ന് തോൽവി ഏറ്റുവാങ്ങിയപ്പോൾ 34 കാരനായ ഫോർവേഡ് മത്സരത്തിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു.മറുവശത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു നിർണായക ഓപ്പണിംഗ് ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിയ്യാറയലിനെതിരെ വിജയത്തിലെത്തിക്കുകയും ചെയ്തു. വിജയത്തോടെ യുണൈറ്റഡ് നോക്ക് ഔട്ട് ഉറപ്പിക്കുകയും ചെയ്തു.

ഇരു സൂപ്പർ താരങ്ങളും ഈ സീസണിൽ പുതിയ ക്ലബ്ബുകളിലേക്ക് ചെക്കറിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പുതിയ ടീമിൽ ലയണൽ മെസ്സിയേക്കാൾ മികച്ച സ്വാധീനം ചെലുത്തി എന്ന് നിസ്സംശയം പറയാം. 36 കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 14 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.ഇതിൽ ആറ് ഗോളുകളും ചാമ്പ്യൻസ് ലീഗിൽ പിറന്നതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വില്ലാറിയലിനെതിരെയും അറ്റലാന്റക്കെതിരെ രണ്ടുതവണയും നിർണായക ഗോളുകൾ നേടിയിട്ടുണ്ട്.ലയണൽ മെസ്സിയാകട്ടെ പിഎസ്ജിക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് നാല് തവണ മാത്രമാണ് സ്കോർ ചെയ്തത്. കഴിഞ്ഞ വാരാന്ത്യത്തിൽ നാന്റസിനെതിരെ മാത്രമാണ് അദ്ദേഹം പിഎസ്ജിക്കായി തന്റെ ആദ്യ ലീഗ് ഗോൾ നേടിയത്.

Rate this post