ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി നിന്നിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ക്യാമ്പ് നൗ വിടാൻ താല്പര്യം ഇല്ലാതിരുന്നിട്ടും ലാ ലീഗയിലെ സാമ്പത്തിക ചട്ടങ്ങൾ മൂലം ക്ലബ് വിടാൻ നിര്ബന്ധിതമാകുകയായിയുന്നു.തന്റെ സഹതാരം ലയണൽ മെസ്സി ക്ലബ് വിടുന്നത് കാണുമ്പോൾ വേദനാജനകമാണെന്നും അദ്ദേഹം മറ്റൊരു ജേഴ്സി ധരിക്കുന്നത് അപൂർവമാണെന്നും മുൻ ബാഴ്സലോണ മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു.
“മറ്റൊരു ജേഴ്സിയിൽ മെസ്സിയെ കാണുന്നത് വളരെ അപൂർവമാണ്. അവൻ ബാഴ്സയിൽ തുടരുന്നത് എനിക്ക് ഇഷ്ടമായിരുന്നു. വർഷങ്ങൾക്ക് ശേഷം മറ്റൊരു ജേഴ്സി ധരിക്കുന്നത് വേദനിപ്പിക്കുന്നു. പക്ഷേ അത് സംഭവിച്ചതുപോലെ സംഭവിക്കാം. ഓരോരുത്തരും അവരവരുടെ വഴി സ്വീകരിക്കുന്നു.” ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു. മെസ്സി ബാഴ്സലോണയിൽ തുടരുന്നത് വ്യക്തിപരമായി താൻ ഇഷ്ടപ്പെടുമായിരുന്നുവെന്നും ക്ലബ്ബിന് ഈ കളിക്കാരനെ ആവശ്യമുണ്ടെന്നും ഒപ്പം നിലനിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഇനിയേസ്റ്റ പറഞ്ഞു.
മെസ്സിയെ നിലനിർത്താൻ ക്ലബ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ലിയോ അവിടെ ഉണ്ടാകാൻ ക്ലബ്ബിന് താൽപ്പര്യമില്ലെന്ന് കരുതരുത് ഇനിയെസ്റ്റ പറഞ്ഞു. മുൻ പരിശീലകനായ സാവി ബാഴ്സയുടെ പരിശീലകനായതോടെ ബാഴ്സലോണയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് “ഭാവിയിൽ ക്ലബ്ബിലേക്ക് മടങ്ങിവരാൻ താൻ തീർച്ചയായും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളിൽ ബാഴ്സയിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ഇനിയെസ്റ്റ മറുപടി പറഞ്ഞു.
“ബാഴ്സലോണയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് സങ്കടമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, “ദൂരെ നിന്ന് ബാഴ്സയെ ഇതുപോലെ കാണുന്നതിൽ എനിക്ക് വിഷമം തോന്നുന്നു. കാര്യങ്ങൾ ശരിയായി നടക്കാത്തതും , ടീമംഗങ്ങൾ കഷ്ടപ്പെടുന്നതും, പുതിയ ആളുകൾ വന്നിട്ടും ഫലം വരാത്തതും വേദനിപ്പിക്കുന്നുണ്ട്” ഇനിയെസ്റ്റ കൂട്ടിച്ചേർത്തു.
നിലവിൽ ജാപ്പനീസ് ക്ലബ് വിസൽ കോബിയിൽ കളിക്കുന്ന ഇനിയേസ്റ്റ 20 വർഷത്തിലേറെയായി ബാഴ്സലോണയിൽ കളിച്ച് ഇതിഹാസമായാണ് വിരമിച്ചത്. ക്ലബിനൊപ്പം ഇനിയേസ്റ്റ ഒമ്പത് തവണ ലാ ലിഗ കിരീടം നേടി, കൂടാതെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി.ഈ ഒന്‍പതിലും മെസിയും ഭാഗമായിരുന്നു. യൂറോപ്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇനിയെസ്റ്റ-മെസി സഖ്യം തീര്‍ത്ത ജയങ്ങളുടെ കണക്ക് പറയാതെ അവസാനിക്കുന്നില്ല. ബാഴ്സലോണ യൂറോപ്യൻ ഫുട്ബോളിന് മുകളിൽ ചരിത്രമെഴുതിയപ്പോൾ ഇരു താരങ്ങളും അതിൽ മുഖ്യ പങ്കു വഹിച്ചു.
🇦🇷 The magic of Messi 🧙♂️#UCL pic.twitter.com/GFUpVnJXrJ
— UEFA Champions League (@ChampionsLeague) August 10, 2021