പരിക്കിന്‌ ശേഷം തിരിച്ചെത്തിയ മെസ്സിയെ ഉൾക്കൊള്ളിച്ചു കൊണ്ട് സിറ്റിയിക്കെതിരെയുള്ള പി.എസ്.ജി യുടെ ആദ്യ ഇലവൻ !!

ചാമ്പ്യൻസ് ലീഗ് കാത്തിരുന്ന ആവേശപ്പോരാട്ടത്തിലേക്ക് ലോകം ചുരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ‘എണ്ണപ്പാടങ്ങൾ തമ്മിലുള്ള യുദ്ധം’ എന്ന് പലരും ഈ മത്സരത്തെ വിശേഷിപ്പിക്കുമ്പോൾ അമ്പരപ്പിക്കുന്ന സ്ക്വാഡുമായാണ് രണ്ട് ടീമും ഇറങ്ങുന്നത്. ഇതിനു പുറമെ ലയണൽ മെസ്സിയുടെ ആദ്യ പി.എസ്.ജി ഗോൾ മാഞ്ചസ്റ്റർ സിറ്റിയിക്കെതിരെ കൂടെ ആയാൽ അതിന് ഒന്ന് കൂടെ മാറ്റു കൂടുമെന്നത് തീർച്ച.

തന്റെ മുൻപരിശീലകൻ പെപ് ഗ്വാർഡിയോളക്കെതിരെ വീണ്ടും മെസ്സി ബൂട്ട് കെട്ടുമ്പോൾ അമ്പരപ്പിക്കുന്നതാണ് ഇത് വരെയുള്ള കണക്കുകൾ. 4 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ ആണ് മെസ്സി അദ്ദേഹത്തിന്റെ ടീമുകൾക്കെതിരെ അടിച്ചു കയറ്റിയത്. ഇതിൽ സിറ്റിക്ക് പുറമെ ജർമൻ ക്ലബായ ബയേൺ മ്യൂണിച്ചും ഉൾപ്പെടും. അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അറിയുന്ന രണ്ടു പേരാണ് ലയണൽ മെസ്സിയും പെപ് ഗ്വാർഡിയോളയും. ഒരു വശത്ത് മെസ്സിയുടെ നീക്കങ്ങൾ അദ്ദേഹം മനസിലാക്കിയാൽ മറുവശത്ത് അദ്ദേഹത്തിന്റെ ടാക്റ്റിക്‌സ് എന്താണെന്ന് ഊഹിക്കാനും മെസ്സിക്കാവും.

ആരാധകർക്ക് ഈ പോരാട്ടം ആവേശമാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ആദ്യ ചാമ്പ്യൻസ് ലീഗ് മാച്ചിൽ എതിരാളികളെ തൂക്കിയടിച്ച സിറ്റി അവസാന പ്രീമിയർ ലീഗ് മാച്ചിൽ ചെൽസിയെയും മുട്ടുകുത്തിച്ചത് നാം കണ്ടതാണ്. എന്നാൽ പി.എസ്.ജി യാവട്ടെ സ്വന്തം ലീഗിലെ മത്സരങ്ങൾ ജയിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ആദ്യ ചാമ്പ്യൻസ് മത്സരം തന്നെ സമനിലയായാണ് തുടങ്ങിയത്. നിലവിലുള്ള സൂപ്പർ താരങ്ങളെ വേണ്ട പോലെ ഉപഗോഗിക്കാൻ കോച് പൊട്ടെചീനൊ ക്ക് സാധിച്ചാൽ സൂപ്പർ ഫോമിൽ കളിക്കുന്ന സിറ്റിയെ വീഴ്ത്താൻ അവർക്ക് സാധിക്കും.ഒരു പക്ഷെ ഈ മത്സരത്തിലുപരി എല്ലാ കണ്ണുകളും ഇന്ന് തുറിച്ചു നോക്കുന്നത് ലയണൽ മെസ്സിയുടെ ആദ്യ പി.എസ്.ജി ഗോളിന് വേണ്ടിയാവും. ഇത് വരെയുള്ള കണക്കുകൾ പ്രകാരം അദ്ദേഹം ഇന്ന് ഗോൾ നേടിയാലും അത്ഭുതപ്പെടാനില്ല. എന്നാൽ അദ്ദേഹത്തെ തടയാൻ മാത്രമായി ഗ്വാർഡിയോളക്ക് പുതിയ തന്ത്രങ്ങൾ മെനയേണ്ടി വരും.

പി.എസ്.ജി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് റാമോസ് ഒഴികെ ബാക്കിയുള്ള എല്ലാ വമ്പൻ താരനിരയെയും ഉൾക്കൊള്ളിച്ചാണ്. മധ്യനിരയിലേക്കെത്തിയ മാർക്കോ വെറാട്ടിയും പി.എസ്.ജി യുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. എന്നാൽ മറുപക്ഷത്ത് കെവിൻ ഡി ബ്രൂയ്നെ തന്നെ പ്രധാന ആയുധമാക്കി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാനാവും സിറ്റി കാത്തു നിൽക്കുന്നത്. കൂടെ പ്രതിരോധത്തിൽ പാളിച്ച പറ്റാതിരിക്കാൻ മികച്ച ഡിഫന്റർ ആയി തിരഞ്ഞെടുക്കപ്പെട്ട റൂബൻ ഡയസ് കൂടെയുള്ളതും അവരുടെ കരുത്താണ്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം, ലയണൽ മെസ്സിയുടെ ആദ്യ ഗോളിനായും ഫുട്‌ബോൾ ലോകത്തെ മിന്നും പോരാട്ടത്തിനായും

Rate this post