വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടി, മെസിയെ നായകനാക്കിയുള്ള പരസ്യം വൈറൽ
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരിക്കും ലയണൽ മെസി. ബാഴ്സലോണ വിടണമെന്ന താരത്തിന്റെ തീരുമാനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഒടുവിൽ ഒരുപാടു സങ്കീർണതകൾക്കൊടുവിൽ ബാഴ്സ പ്രസിഡൻറിനെതിരെ വിമർശനക്കൾ നടത്തി താരം ഒരു സീസൺ കൂടി ക്ലബിൽ തുടരുമെന്നു പ്രഖ്യാപിക്കുകയായിരുന്നു.
ടീം വിടാനുള്ള തന്റെ തീരുമാനത്തിനു ബാഴ്സ പ്രസിഡൻറിന്റെ മോശം തീരുമാനങ്ങളാണു കാരണമായതെന്ന് മെസി വ്യക്തമാക്കിയിരുന്നു. എങ്കിലും ഒരു വിഭാഗം ആരാധകരിൽ നിന്നും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരന്നു. ബാഴ്സയെ ഒരു നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ചു പോവുകയാണെന്ന രീതിയിലാണ് വിമർശനങ്ങൾ പ്രധാനമായും ഉയർന്നത്.
Proud to partner with the King of Football. Never Give Up on Greatness.
— Budweiser (@Budweiser) September 7, 2020
#Messi #BeAKing pic.twitter.com/kQSbhoKuiC
അതിനു ശേഷം മെസിയെ നായകനാക്കി പുറത്തു വന്ന ബഡ്വൈസറിന്റെ പരസ്യം ഇതിനുള്ള മറുപടി കൂടിയാണു തരുന്നത്. പരസ്യത്തിലെ വാചകങ്ങൾ മെസി വിമർശകർക്കുള്ള മറുപടി കൂടിയാണ്.
പതിമൂന്നാം വയസിൽ സ്പെയിനിലെത്തുന്നത് അയാളെ തകർക്കുമെന്ന് അവർ പറഞ്ഞു
അയാൾ വളരെ ചെറുതാണെന്ന് അവർ പറഞ്ഞു
ഇപ്പോഴവർ അയാൾ ഒരുപാടു വളർന്നുവെന്നാണു പറയുന്നത്
അയാൾക്കീ നഗരം മടുത്തുവെന്ന് അവർ പറഞ്ഞു
അയാളുടെ ഹൃദയം ഇവിടെയല്ലെന്ന് അവർ പറഞ്ഞു
അയാളുടെ രാജവാഴ്ച അവസാനിച്ചതായും അവർ പറഞ്ഞു
അവർ അയാളുടെ മഹത്വം അവസാനിച്ചുവെന്നാണ് പറയുന്നത്
ഇതിനെല്ലാം അയാളുടെ മറുപടിയെന്താണ് എന്ന ചോദ്യത്തിനു ശേഷം മെസിയുടെ ഗോളാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരു രാജാവാവുക, ആ മഹത്വം കൈവിടാതിരിക്കുക എന്ന ടാഗ് ലൈനോടെ പരസ്യം അവസാനിക്കുകയും ചെയ്യുന്നു.