“എന്തു തന്നെ സംഭവിക്കാം!” സീസൺ അവസാനത്തോടെ തന്റെ നിലപാടിനെ വ്യക്തമാകാനൊരുങ്ങി ബാഴ്‌സ ഇതിഹാസം

ബാഴ്‌സലോണ ഇതിഹാസമായ ലയണൽ മെസ്സി സീസൺ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാവുകയാണ്. എന്നാൽ മെസ്സി തന്റെ തീരുമാനം എന്താണെന്ന് ഈ സീസൺ അവസാനത്തോടുകൂടി മാത്രമേ വ്യക്തമാകുകയുള്ളൂ. 33കാരനായ അർജന്റീനയുടെ കപ്പിത്താൻ കഴിഞ്ഞ ഞായറാഴ്ച്ച ബാഴ്‌സയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ടയെ അഭിനന്ദിച്ചിരുന്നു, പക്ഷെ ഇപ്പോഴത്തെ ബാഴ്സറിലെ ഈ മാറ്റം മെസ്സിയുടെ പദ്ധതികളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

മുൻ പ്രസിഡന്റായ ജോസെപ് ബാർട്ടോമ്യൂയുമായി അത്ര നല്ല സൗഹൃദമല്ല മെസ്സിക്കുണ്ടായിരുന്നത്. ബാർട്ടോമ്യൂയുടെ ചുമതലയേറ്റത് മുതലുള്ള ഓരോ ദിവസവും അവർ തമ്മിലുള്ള ബന്ധം വളരെ രൂക്ഷമാവുകയായിരുന്നു. മെസ്സിയെ പറ്റി ലപ്പോർട്ടയോട് ചോദിച്ചപ്പോൾ നിലവിലെ ബാഴ്‌സ പ്രസിഡന്റ് മെസ്സി ബാഴ്സയിൽ തന്നെ തുടർന്നെകുമെന്നാണ് പറഞ്ഞത്. പക്ഷെ ഇതിനെ കുറിച്ചു മെസ്സി പ്രതികരിച്ചിട്ടില്ല, മാത്രമല്ല ഇപ്പോഴത്തെ സ്ഥിതി ഇതു പോലെ തന്നെ തുടരുകയാണെങ്കിൽ മെസ്സി തന്റെ തീരുമാനത്തെ സീസൺ അവസാനത്തോട് കൂടിയേ വ്യക്തമാകുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ എന്തും തന്നെ സംഭവിക്കാമെന്നാണ് മെസ്സിയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മെസ്സിക്കായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലീഗ് വൺ ജേതാക്കളായ പി.എസ്.ജിയും രംഗത്തുണ്ടെങ്കിലും മെസ്സിയുടെ പിതാവായ ജോർജും സഹ പ്രവർത്തകരും ഇതു വരെ ആരോടും ചർച്ചകൾ നടത്തിയിട്ടില്ല. സീസൺ അവസാനത്തോടെ ബാഴ്സയുമായി മെസ്സിയുടെ കരാർ അവസാനിക്കുമെങ്കിലും താരത്തിന്റെ വേതനം മറ്റു ക്ലബ്ബ്ൾക്ക് ഒരു പ്രശ്നമാണ്. ഒരു ബില്യൺ പൗണ്ടിന്റെ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന ബാഴ്‌സയിൽ നിലവിൽ ഏറ്റവും കൂടുതൽ വേതനം പറ്റുന്നത് മെസ്സിയാണ്. താരം ഏകദേശം ഒരു വർഷത്തിൽ 77മില്യൺ പൗണ്ടാണ് ബാഴ്സയിൽ നിന്നും ഈടാക്കുന്നത്.

6 ബാലൻ ഡി ഓർ കാരസ്ഥമാക്കിയിട്ടുള്ള മെസ്സി, ബാഴ്സയ്ക്കായി 10 ലാ ലീഗാ, 4 ചാമ്പ്യൻസ് ലീഗ്, 6 കോപ്പാ ഡെൽ റേയും മൂന്ന് ക്ലബ്ബ് ലോക കപ്പ് കിരീടവും നേടികൊടുത്തിട്ടുണ്ട്. മെസ്സി ബാഴ്സയിൽ തന്നെ തുടരുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Rate this post