“മെസ്സിയുടെ 10 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് സെർബിയൻ താരം”

ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും അയാക്സിന്റെ കുതിപ്പിന് പിന്നിൽ ഒരു സെർബിയൻ താരത്തിന്റെ പങ്ക് നമുക്ക് വിസ്മരിക്കാനാവില്ല. ഗോളടിച്ചും ഗോൾ അവസരം ഒരുക്കിയും മുന്നേറുന്ന താരം ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസ്സിയെയും മറികടന്നു മുന്നേറുകയാണ്. അയാക്സ് മുൻനിരയുടെ കരുത്തായ ദുസാൻ ടാഡിക് എന്ന 33 കാരനാണ് ആ താരം.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമെന്ന ലയണൽ മെസ്സിയുടെ റെക്കോർഡാണ് 33 കാരൻ തകർത്തെറിഞ്ഞത്.

2011-ൽ ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ 36 അസിസ്റ്റുകളുടെ റെക്കോർഡ് മെസ്സി സ്ഥാപിച്ചു, അദ്ദേഹത്തിന്റെ നേട്ടം ഒരു പതിറ്റാണ്ടോളം സമാനതകളില്ലാതെ തുടർന്നു. ഈ വര്ഷം സെർബിയൻ ഇന്റർനാഷണൽ 37 അസിസ്റ്റുകൾ നൽകി ആ റെക്കോർഡ് തകർക്കുകയായിരുന്നു.ടാഡിക്കിന് തന്റെ നേട്ടം മെച്ചപ്പെടുത്താൻ ഇനിയും അവസരമുണ്ട് കാരണം അയാക്സിന് ഈ വര്ഷം രണ്ടു മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. എറെഡിവിസിയിൽ ഫെയ്‌നൂർഡിനെയും ഫോർച്യൂണ സിറ്റാർഡിനെതിരയുവുംന് മത്സരങ്ങൾ.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്ന മെസ്സി ബാഴ്‌സലോണ ടീമിൽ കളിച്ചാണ് റെക്കോർഡ് സ്ഥാപിച്ചത്. 2011ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും മെസ്സി നേടി. മുൻ സതാംപ്ടൻ താരമായ ടാഡിക്ക് കഴിഞ്ഞ വര്ഷം അയാക്സിന് ഇരട്ട കിരീടം നേടികൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.ഡച്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ ആയും സെർബിയൻ തെരഞ്ഞെടുക്കപ്പെട്ടു.33 വയസ്സായിട്ടും, ടാഡിക്ക് വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും താരം കാണിക്കുന്നില്ല.

ഈ സീസണിൽ ഇതുവരെ പതിനൊന്ന് അസിസ്റ്റുകൾ എറെഡിവിസിയിൽ സംഭാവന ചെയ്തിട്ടുണ്ട്.തന്റെ ടീമംഗങ്ങൾക്ക് ഇടയ്ക്കിടെ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഗോളടിക്കാനും താരം മിടുക്ക് കാണിക്കുന്നുണ്ട്.ഈ സീസണിൽ ആറ് ലീഗ് ഗോളുകൾ താരം നേടിയിട്ടുണ്ട്.ഈ സീസണിൽ എറെഡ്‌വിസി കിരീടം നിലനിർത്താനും ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിക്കാനുള്ള ഒരുക്കത്തിലാണ് അയാക്‌സും സെർബിയനും.

Rate this post
Lionel Messi