❝ബാഴ്‌സലോണയിൽ മെസ്സിയുടെ ശൂന്യത മറയ്ക്കാൻ ഈ ഡച്ച് കൂട്ട്കെട്ടിനാവുമോ?❞

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സീസണാണിത്. 20 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ സീസണാണിത്. മെസ്സി പിഎസ്ജി യിലേക്ക് ചേക്കേറിയതിനു ശേഷം , ക്ലബ്ബിനെ പിന്തുണയ്ക്കുന്ന പലരും അദ്ദേഹത്തിന്റെ ശൂന്യത എങ്ങനെ നികത്തുമെന്ന ആശങ്കയിലായിരുന്നു. 17 സീസണ് ശേഷം ആദ്യമായാണ് ബാഴ്സ മെസ്സിയില്ലതെ ലാൽ ലിഗ കളിക്കാനിറങ്ങുന്നത്. എത്ര വലിയ താരങ്ങളെ കൊണ്ട് വന്നാലും മെസ്സിയുടെ വിടവ് നികത്താൻ സാധിക്കില്ലെന്നുറപ്പാണ്. മെസ്സിയുടെ അഭാവത്തിൽ ടീമിലെ മുതിർന്ന താരങ്ങൾ നായക് സ്ഥാനം ഏറ്റെടുത്തു ക്ലബ്ബിനെ വീണ്ടും കെട്ടിപ്പടുത്താനുള്ള ശ്രമത്തിലാണ്.

ഈ സീസണിൽ ബാഴ്സയിൽ ഏറെ ശ്രദ്ദിക്കപ്പെടുന്ന രണ്ടു താരങ്ങളാണ് ഡച്ച് മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗ് പുതിയ സൈനിങ്‌ മെംഫിസ് ഡിപേ എന്നിവർ. ഫ്രെങ്കി ഡി ജോംഗ് തന്റെ പ്രതിഭ കഴിഞ്ഞ സീസണിൽ തെളിയിച്ചതാണ്. ഡിപേയാവട്ടെ നൗ ക്യാമ്പിലെത്തി വിരലിലെണ്ണാവുന്ന മത്സരം കൊണ്ട് തന്നെ തന്റെ മികവ് കാണിച്ചു കൊടുക്കുകയുംചെയ്തു. ഡച്ച് ദേശീയ ടീമിലെ ഈ കൂട്ട്കെട്ട് ബാഴ്സയിലും തുടരാനാണ് ഇരുവരുടെയും ശ്രമം. കഴിഞ്ഞ ദിവസം അത്ലറ്റികോ ബിൽബാവോക്കെതിരെ സമനില വഴങ്ങിയ മത്സരത്തിൽ ബ്ലൗഗ്രാനയുടെ രണ്ട് മികച്ച കളിക്കാരായിരുന്നു ഈ ഡച്ച് ജോഡി. ഇനിഗോ മാർട്ടിനെസ് അത്ലറ്റിക് ക്ലബിന് അത്ലറ്റിക് ക്ലബിന് ലീഡ് നൽകിയ ശേഷം ഡിപ്പയുടെ ഗോളാണ് ബാഴ്സക്ക് രക്ഷയായത്.

ആദ്യ പകുതിയിൽ മെംഫിസ് തന്റെ ഗുണ നിലവാരവും പ്രതിഭയും കാണിച്ചു തന്നു . രണ്ടാം പകുതിയിൽ എത്ര പ്രത്യേകതയുള്ള കളിക്കാരനാണെന്ന് വ്യക്തമാക്കിയത് ഗോൾ നേടികൊണ്ടായിരുന്നു. ഡി ജോങ്ങാവട്ടെ ഒരു കമ്പ്ലീറ്റ് മിഡ്ഫീൽഡ് പ്രകടനം കാഴ്ചവെച്ചു.അദ്ദേഹം പ്രതിരോധത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുക മാത്രമല്ല മുന്നേറ്റത്തിലും തന്റെ കഴിവ് പുറത്തെടുക്കാനും സാധിച്ചു.നെതർലാൻഡ്സ് പരിശീലകനായിരിക്കുമ്പോൾ രണ്ടുപേരോടും പ്രവർത്തിച്ച ബാഴ്സലോണ കോച്ച് എല്ലായ്പ്പോഴും രണ്ട് കളിക്കാരിലും വലിയ വിശ്വാസം സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ നിരത്തിയിടത്തു നിന്നും തന്നെയാണ് ഡിജോങ് ഈ സീസൺ ആരംഭിച്ചത്. പരിശീലകൻ കൂമാൻ ബാഴ്സയിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താരങ്ങളിൽ ഒരാളാണ് ഡച്ച് മിഡ്ഫീൽഡർ. കഴിഞ്ഞ സീസണിൽ ഡിഫെൻഡർമാർക്ക് പരിക്കേറ്റപ്പോൾ ആ റോളിലും താരം തിളങ്ങി. മെംഫിസിന്റെ വരവോടു കൂടി മുന്നേറ്റ നിരയിൽ വേഗത വന്നിരിക്കുകയാണ്. ബാഴ്സയിൽ മെസ്സിയുടെ ശൂന്യത മറക്കാൻ ഈ ഡച്ച് കൂട്ട്കെട്ടിന് സാധിക്കും എന്നാണ് കൂമൻ വിശ്വസിക്കുന്നത്.

Rate this post