“മാജിക്കൽ മിഡ്ഫീൽഡർ റോളിൽ നിന്ന് കില്ലിംഗ് ഫിനിഷറിലേക്കുള്ള റൊണാൾഡോയുടെ യാത്ര”

മാജിക്കൽ മിഡ്ഫീൽഡർ റോളിൽ നിന്ന് കില്ലിംഗ് ഫിനിഷർ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറുമ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആരാധകർ പോലും ചോദിച്ചു കാണും, ഈ മാറ്റത്തിന് പിന്നിലെ കഥ എന്താണെന്ന്. എന്നാൽ ഏവരെയും ഞെട്ടിക്കുന്ന ഫിനിഷർ മാത്രമായി ക്രിസ്റ്റ്യാനോ മാറിയതിന്റെ പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉണ്ട്. തന്റെ പോരായ്മകളെയും പ്രതിസന്ധികളെയും ഊർജമായി മാറ്റാൻ സാധിക്കുന്ന ആ വ്യക്തിക്ക് തന്നെ പുറകോട്ട് വലിക്കുന്ന ഒരു കാര്യങ്ങളും ഇഷ്ടമല്ലായിരുന്നു. ലോകം കണ്ടു തുടങ്ങിയ കാലം മുതൽ ഓൾഡ് ട്രാഫൊർഡിലെ മിഡ്ഫീൽഡിൽ കവിത രചിച്ച അദ്ദേഹം പെട്ടെന്നൊരു ദിവസം മുതൽ തന്റെ റോൾ വേറെ തലത്തിലേക്ക് മാറ്റിയ കഥയാണിത്.

അതേ, ടെന്റെനോസിസ് എന്ന കാൽമുറ്റിനേറ്റ പരിക്ക്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ തന്നെ നശിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാൽ 2014 ന് ശേഷം മാത്രം ഫുട്‌ബോൾ കണ്ടു തുടങ്ങിയ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ പുച്ഛത്തോടെ മാത്രം വീക്ഷിക്കാൻ തുടങ്ങി. എന്നാൽ ലോകം മുഴുവൻ തനിക്കെതിരെ നിന്നാലും പുല്ലു പോലെ നേരിടുന്ന ക്രിസ്റ്റ്യാനോയുടെ മനോഭാവം ഗോൾവല കുലുക്കികൊണ്ട് തന്നെ മുന്നോട്ട് പോയി. 2014 സീസണിൽ മാരകമായ ഈ ഇഞ്ചുറി ക്രിസ്റ്റ്യാനോക്ക് സംഭവിക്കുമ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് തന്റെ പഴയ ഡ്രിബ്ലിങ് മാന്ത്രികത തന്നെയായിരുന്നു.

ചികിൽസയില്ലാത്ത ഈ പരിക്കിന്‌ ഫുട്‌ബോൾ അവസാനിപ്പിക്കുക എന്നത് മാത്രം പ്രതിവിധി ആയപ്പോൾ ആ വിധിയെ പോലും മാറ്റിമറിച്ചു കൊണ്ട് റൊണാൾഡോ തന്റെ കളി ശൈലി തന്നെ മാറ്റാൻ തീരുമാനിച്ചു. ലോകം കണ്ട മികച്ച മിഡ്ഫീൽഡർമാർ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന കാലമായിരുന്നു അത്. അവർ തന്റെ റോൾ ഭദ്രമാക്കിയപ്പോൾ വിധി മാറ്റിയെഴുതിയ ക്രിസ്റ്റ്യാനോ അന്ന് മുതൽ കില്ലിംഗ് ഫിനിഷർ റോളിലേക്ക് മാറി. പിന്നീട് അന്ന് മുതൽ ലോകം കണ്ടത് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെ ആയിരുന്നു. പരിക്ക് മൂലം നഷ്ട്ടപ്പെട്ട ഡ്രിബ്ലിങ് വൈഭവം ഗോളുകളുടെ എണ്ണതിലൂടെ തന്നെ മറികടക്കാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചു. ലോകത്തിനു തൊടാൻ പറ്റാത്ത ഉയരത്തിലേക്ക് റയൽമാഡ്രിഡ് കുതിക്കുമ്പോൾ അവരുടെ പവർസോഴ്സ് ആയി മാറിയത് ഡോക്ടർമാർ കളി നിർത്താൻ പറഞ്ഞ ഇതേ ക്രിസ്റ്റ്യാനോ ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ നിന്ന് ഒരു ഫോർവെർഡ് വിങ്ങർ ആയി റൊണാൾഡോ മാറുമ്പോൾ ഗോളുകളുടെ എണ്ണത്തിലും അപാരമായ വർദ്ധനവ് ഉണ്ടാവാൻ തുടങ്ങി. മിഡ്ഫീൽഡർ റോളിൽ സ്കില്ലുകൾ കൊണ്ടും റോക്കറ്റ് ഷോട്ടുകൾ കൊണ്ടും ആരാധകരുടെ മനം കവർന്ന റൊണാൾഡോ ഗോളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി തുടങ്ങി. യുവേഫയുടെ ഇലവനിൽ തന്നെ മികച്ച മധ്യനിരതാരമായും ഫോർവെർഡായും റൊണാൾഡോയെ തിരഞ്ഞെടുത്തപ്പോൾ കണ്ടു നിന്നവർ പോലും കയ്യടിച്ചു പോയി. എന്നാൽ ടെന്റെനോസിസ് എന്ന ഈ പരിക്കിന്‌ ശേഷം കാൽമുട്ടിലെ കൊളാജിൻ കലകൾക്ക് പൂർണമായും നാശം സംഭവിച്ചപ്പോൾ ഒരു പക്കാ ഫിനിഷർ റോളിലേക്ക് ക്രിസ്റ്റ്യാനോക്ക് മാറേണ്ടി വന്നു.

അതായത് മിഡ്ഫീൽഡിൽ നിന്നും ഫോർവെർഡ് വിങ്ങിലെത്തി മാന്ത്രികത രചിച്ച അദ്ദേഹം പൂർണമായും സ്ട്രൈക്കർ റോളിലേക്ക് മാറാൻ തീരുമാനിച്ചു. യുവന്റസിലും ഇപ്പോൾ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലും നാം കണ്ടു കൊണ്ടിരിക്കുന്നത് ആ പുതിയ ക്രിസ്റ്റ്യാനോയെ തന്നെയാണ്. ഹെഡ്ഡർ ഗോളുകളുടെ എണ്ണം വിമർശകർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിൽ ക്രിസ്റ്റ്യാനോ ഉയർത്തി കൊണ്ടു വന്നു. നല്ല പ്രായത്തിൽ അടിച്ചു കൂട്ടിയ ഗോൾ റേഷ്യോ വരെ സ്ട്രൈക്കർ റോളിൽ അദ്ദേഹം മറികടന്ന കാഴ്ചക്ക് വിമർശകർ സാക്ഷിയായി. ഒടുവിൽ കളിയാക്കിയവർക്ക് മുന്നിൽ പോലും തലയുയർത്തി കൊണ്ട് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു, തന്റെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് തന്നെയാണെന്ന്. അതേ, ഈ മുപ്പത്തിയാറാം വയസിലും ലോകത്തെ ഞെട്ടിക്കുന്ന അദ്ദേഹത്തിന് മുന്നിൽ വിധി പോലും മാറിക്കൊടുത്ത ഒരു വലിയ കഥയാണിത്.

Hari Kappada

Rate this post