തോമസ് ട്യുച്ചേൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റതിനു ശേഷം ചെൽസിയുടെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ ലില്ലിയെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് കൂടുതൽ അടുക്കാനും ചെൽസിക്കായി. ഇന്നലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ലില്ലിക്കെതിരെ ഇന്നലത്തെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് എൻ ഗോളോ കാന്റെ. വിജയത്തിന് ശേഷം ചെൽസി ബോസ് തോമസ് തുച്ചൽ പ്രത്യേക പ്രശംസ പിടിച്ചു പറ്റാനും താരത്തിനായി.
ഇരുപകുതികളിലുമായി കായ് ഹാവെർട്സും ക്രിസ്റ്റ്യൻ പുലിസിച്ചും ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ മാന് ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ചെൽസിയുടെ മിഡ്ഫീൽഡിലെ നട്ടെല്ലായ കാന്റെ ആയിരുന്നു.ചെൽസി മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കാന്റെ കഴിഞ്ഞ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിപ്പോൾ നിർണായക പ്രകടനമാണ് പുറത്തെടുത്തത്.ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനുള്ള കഴിവും പ്രതിരോധത്തിനിടയിലും മുന്നേറ്റത്തിനിടയിലും ഒരു പാലമായി പ്രവർത്തിക്കാനും ഫ്രഞ്ച് താരത്തിന് കഴിയുന്നു.
N’Golo Kanté’s first half by numbers vs. Lille:
— Squawka Football (@Squawka) February 22, 2022
100% long ball accuracy
100% take-on success
90% pass accuracy
40 touches
7 ball recoveries (most)
6 duels won
4 tackles (most)
2 take-ons
1 interception
Had a very good opening 45 minutes. #UCL pic.twitter.com/xR70HuwlaH
“എൻഗോളോ കാന്റെയുടെ പ്രകടനത്തിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹം കുറച്ച് സമയമെടുത്താണ് തിരിച്ചു വന്നത്. അവസാനത്തെ ചില മത്സരങ്ങളിൽ താരത്തിന് തീവ്രതയും സ്വാഭാവികമായ പ്രകടനവും ഉണ്ടായിരുന്നില്ല.ത്സരം മാറ്റിമറിക്കാൻ ഞങ്ങൾക്കുള്ള താരമാണ് കാന്റെ. ടീമിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയുണ്ടായി” മത്സരത്തിന് ശേഷം കാന്റയെ പ്രശംസിച്ച് തുച്ചൽ പറഞ്ഞു. കുറച്ചു കാലമായി പരിക്കിന്റെ പിടിയിൽ അമർന്ന താരത്തിന്റെ വലിയ തിരിച്ചു വരവ് കൂടിയായിരുന്നു ഇന്നലത്തെ മത്സരം.
Loved that run by Kanté.🔥💙#CHELOSC
— 𝐋𝐈𝐁𝐀𝐍 𝐄𝐕𝐀𝐍𝐒 ™ (@LibanEvans) February 22, 2022
Chelsea vs Lille
Timo Werner
Havertz
Reece James
Eden
Mount pic.twitter.com/uiBv4AScWf
ചിരിച്ചു കൊണ്ട് കഴുത്ത റക്കുന്ന നിഷ്കളങ്കനായ കൊല യാളി എന്നാണ് ആരാധകർ കാന്റെയെ വിശേഷിപ്പിച്ചത്.കാന്റെ എന്ന താരം വർത്തമാന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മധ്യനിര താരമായാണ് കാണുന്നത്.പ്രതി രോധവും ആക്ര മണവും ഒരു പോലെ കൈകാര്യം ചെയ്യുന്ന കാന്റെ മൈതാനത്തിന്റെ എല്ലാ കോണിലും എത്തുകയും ചെയ്യും. എതിർ ടീമിന്റെ നീക്കങ്ങളെ തന്റെ ഊർജ്ജവും, ബുദ്ധിയും,വിഷനും ,വേഗതയും സമന്വയിപ്പിച്ച് കാന്റെ പിടിച്ചു കെട്ടിയിടും. വേഗതയുള്ള ഓട്ടത്തിലൂടെ ചെൽസിയുടെ കൌണ്ടർ അറ്റാക്കുകൾക്ക് നേതൃത്വം ചെയ്യും കാന്റെ .ലോക ഫുട്ബോളിൽ തന്റെ റോൾ ചെയ്യാൻ മികച്ചവൻ ആരുമില്ല എന്ന് തെളിയിക്കുന്ന പ്രകടനം ഈ ഫ്രഞ്ച് താരത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്.
2015 -16 സീസണിൽ ലെസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് വിജയത്തിലൂടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കാന്റെയുടെ വളർച്ച പെട്ടെന്നായിരുന്നു. പിന്നീട് ചെൽസിയിലും ഫ്രാൻസിലും സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തന്റെ ഉറപ്പിച്ചു. ക്ലോഡ് മക്ലേലക്ക് ശേഷം ആ പൊസിഷനിൽ ഏറ്റവും ഫലപ്രദമായ ഒരു താരം കൂടിയാണ് കാന്റെ.2017ൽ ചെൽസിക്ക് ഒപ്പവും പ്രീമിയർ ലീഗ് കിരീടം. 2018ൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഫ്രാൻസിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 2019ൽ ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ചാമ്പ്യൻസ് ലീഗും, ക്ലബ് ലോകകപ്പ് സ്വന്തമാക്കി.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, ലോകകപ്പ് എന്നിവ നേടിയ നാല് കളിക്കാരിൽ ഒരാളായി മാറി എൻ ഗോലോ കാന്റെ.