ലിവർപൂൾ വിട്ട് സൗദി അറേബ്യയിലേക്ക് മാറുന്ന മൂന്നമത്തെ താരമായി മിഡ്ഫീൽഡർ ഫാബിഞ്ഞോ|Fabinho

ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് കഴിഞ്ഞ ദിവസം മറ്റൊരു മിഡ്ഫീൽഡറെ കൂടി നഷ്ടമായിരിക്കുകയാണ്. കരീം ബെൻസെമയും എൻഗോലോ കാന്റെയും ക്ളിക്കുന്ന സൗദി പ്രൊ ലീഗ് ക്ലബായ അൽ ഇത്തിഹാദിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ഫാബിൻഹോ കൂടിമാറിയത്.

ഫാബിഞ്ഞോ 40 മില്യൺ പൗണ്ട് (51.5 മില്യൺ യുഎസ് ഡോളർ) നാല്;കിയാണ് ഫാബിഞ്ഞോയെ സൗദി ക്ലബ് ടീമിലെത്തിച്ചത്.അഞ്ചു വർഷം മുൻപ് ഫ്രഞ്ച് ക്ലബ് മോണോക്കയിൽ നിന്നാണ് ഫാബിഞ്ഞോ ലിവര്പൂളിലെത്തിയത്.12 വർഷത്തിന് ശേഷം ജോർദാൻ ഹെൻഡേഴ്സൺ ലിവർപൂൾ വിട്ട് മറ്റൊരു സൗദി ടീമായ അൽ-ഇത്തിഫാഖിൽ ചേരാൻ ഒരാഴ്ചയ്ക്ക് ശേഷമാണ് ഫാബിഞ്ഞോയുടെ വിടവാങ്ങൽ.

ലിവർപൂളിലെ കരാർ അവസാനിച്ചതിന് ശേഷം മറ്റൊരു ബ്രസീലിയൻ താരമായ റോബർട്ടോ ഫിർമിനോയും എണ്ണ സമ്പന്നമായ രാജ്യത്തേക്ക് മാറി.ഡിസംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിലേക്ക് മാറിയതിന് ശേഷം യൂറോപ്പിലെ നിന്നും നിരവധി താരണങ്ങളെയാണ് വലിയ തുകകൊടുത്ത് സൗദി ക്ലബ്ബുകൾ ടീമിലെത്തിച്ചത്.29 കാരനായ ഫാബീഞ്ഞോ ലിവർപൂളിനായി 219 മത്സരങ്ങൾ കളിച്ചു,

കൂടാതെ 2019 ലെ ചാമ്പ്യൻസ് ലീഗും ഒരു വർഷത്തിന് ശേഷം പ്രീമിയർ ലീഗും നേടാൻ ക്ലബ്ബിനെ സഹായിച്ചു.ഫോം നഷ്ടപ്പെട്ടതിന് ശേഷം കഴിഞ്ഞ സീസണിൽ ലിവർപൂളിനായി ഫാബീഞ്ഞോ സ്ഥിരമായി കളിച്ചിരുന്നില്ല.അർജന്റീനയുടെ അലക്സിസ് മാക് അലിസ്റ്റർ, ഹംഗറി ക്യാപ്റ്റൻ ഡൊമിനിക് സോബോസ്ലായ് എന്നിവരെ സൈൻ ചെയ്തുകൊണ്ട് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് തന്റെ മിഡ്ഫീൽഡിനെ മാറ്റിമറിച്ചു, ഫാബിഞ്ഞോയ്ക്ക് പകരക്കാരനായി ക്ലബ് ഇപ്പോൾ ഒരു ഹോൾഡിംഗ് മിഡ്ഫീൽഡറെ തിരയുകയാണ്.

Rate this post