സൂപ്പർ പോരാട്ടത്തിൽ സൂപ്പർ ജയവുമായി ലിവർപൂൾ ; വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റിയും

ചാമ്പ്യൻസ് ലീഗിലെ നാലാം മത്സരത്തിലും വിജയിച്ച് ലിവർപൂൾ പ്രീക്വാർട്ടർ ഉറപ്പിച്ചു. ആൻഫീൽഡിൽ അരങ്ങേറിയ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റെഡ്സ് അത് ലറ്റികോ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്.ലിവർപൂളിനായി ഡിയോഗോ ജോട്ടയും സാദിയോ മാനെയുമാണ് സ്‌കോർ ചെയ്‌തത്‌. ആദ്യ 20 മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.രണ്ട് ഗോളുകളും ഒരുക്കിയത് ട്രെന്റ് അർനോൾഡ് ആയിരുന്നു. 13ആം മിനുട്ടിൽ വലതുവിങ്ങിൽ നിന്ന് അർനോൾഡ് കൊടുത്ത ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് ജോടയാണ് ലിവർപൂളിന് ലീഡ് എടുത്തത്. സമാനമായ രീതിയിൽ 20ആം മിനുറ്റിൽ മാനെയും ലിവർപൂളിനായി ഗോൾ നേടിയത്. മാനെയ്ക്ക് ഉള്ള പാസ് നൽകിയതും അർനോൾഡ് തന്നെയാണ്.

36ആം മിനുട്ടിൽ ഫിലിപ്പെ ചുവപ്പ് കണ്ട് പുറത്തായതോടെ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം അവസാനിച്ചു. ലിവർപൂളിനായി ജോട്ട വീണ്ടും പന്ത് അത്ലറ്റികോ വലയിൽ എത്തിച്ചെങ്കിലും ഓഫ്സൈഡ് എന്ന് വിധിയെഴുതി VAR ഗോൾ നിഷേധിച്ചു. ലൂയി സുവാരസിന്റെ ഗോളും സമാന രീതിയിൽ അനുവദിച്ചില്ല. തകർപ്പൻ ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പ് ബിയിൽ നിന്ന് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. 4 പോയിന്റ് മാത്രമുള്ള അത് ലറ്റികോ പോർട്ടോയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഇതുവരെ തോൽവി അറിയാതെയാണ് ലിവർപൂൾ മുന്നേറുന്നത്.

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എയിൽ പിഎസ്ജിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. ക്ലബ് ബ്രുഗെയെ സ്വന്തം തട്ടകത്തിൽ 4-1നാണ് സിറ്റി തകർത്തത്. മത്സരത്തിലെ 15 മത്തെ മിനിറ്റിൽ കാൻസലയുടെ പാസിൽ നിന്നു ഒരു ടാപ് ഇനിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നത്. എന്നാൽ രണ്ടു മിനിറ്റിനു അപ്പുറം ജോൺ സ്റ്റോൺസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ക്ലബ് ബ്രുജെ മത്സരത്തിൽ ഒപ്പമെത്തി. ആദ്യ പകുതിയിൽ സിറ്റി പിന്നീട് കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രുജെ പ്രതിരോധം പിടിച്ചു നിന്നു.രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ റിയാദ് മാഹ്രസ് ഹെഡറിലൂടെ നേടിയ ഗോൾ. ഇത്തവണയും അസിസ്റ്റ് നൽകിയത് കാൻസല തന്നെയായിരുന്നു.

തുടർന്ന് 72 മത്തെ മിനിറ്റിൽ മാഹ്രസിന് പകരക്കാരൻ ആയി ഇറങ്ങിയ റഹീം സ്റ്റെർലിങ് ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു. ഗുണ്ടഗോന്റെ പാസിൽ നിന്നായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഗോൾ. ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുൻപ് സ്റ്റെർലിംഗ് സിറ്റിക്കായി ഗോൾ നേടിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരത്തിന് വീണ്ടും സ്‌കോർ ചെയ്യാനായത് വലിയ ആശ്വാസമായി. ഇഞ്ച്വറി സമയത്ത് ഗോൾ കണ്ടത്തിയ ഗബ്രിയേൽ ജീസസ് സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. തന്റെ മൂന്നാം അസിസ്റ്റും നൽകിയ കാൻസല തന്നെയാണ് ഈ ഗോളിനും അവസരം ഒരുക്കിയത്.ടെ സിറ്റിക്ക് 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. തോട്ടുപിന്നിൽ നിൽക്കുന്ന പിഎസ്ജിയുടെ സമ്പാദ്യം 8 പോയിന്റാണ്.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം വിജയത്തോടെ അയാക്സ് പ്രീക്വാർട്ടറിലേക്ക് കടന്നു. ഡോർട്മുണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അയാക്സ് പരാജയപ്പെടുത്തിയത്.29ആം മിനുട്ടിൽ മാറ്റ് ഹമ്മൽസിന് ചുവപ്പ് കാർഡ് കിട്ടിയത് ഡോർട്മുണ്ടിന് തിരിച്ചടിയായി. എങ്കിലും അവർ 37ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ലീഡ് എടുത്തു. ഡോർട്മുണ്ട് ക്യാപ്റ്റൻ മാർകോ റിയുസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ടാഡിച് അയാക്സിനെ ഒപ്പമെത്തിച്ചു.പിന്നാലെ 83ആം മിനുട്ടിൽ ഹാളർ അയാക്സിന് ലീഡും നൽകി. 90ആം മിനുട്ടിൽ ക്ലാസൻ കൂടെ ഗോൾ നേടിയതോടെ അയാക്സ് വിജയം ഉറപ്പായി. അയാക്സിന് 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആണ് ഉള്ളത് ഡോർട്മുണ്ടിന് 6 പോയിന്റാണ് ഉള്ളത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഷെരീഫ് തിരസ്പോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ഇന്റർ മിലാൻ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. 54 മത്തെ മിനിറ്റിൽ ആർത്തുറോ വിദാലിന്റെ പാസിൽ നിന്നു മാർസലോ ബ്രോസോവിച് ആണ് ഇന്ററിന് മത്സരത്തിലെ ആദ്യ ഗോൾ സമ്മാനിച്ചത്‌. തുടർന്ന് 64 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച പന്ത് വലയിലാക്കിയ മിലാൻ സ്ക്രിനിയാർ ഇന്ററിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് 82 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ബ്രോസോവിച് നൽകിയ പാസിൽ നിന്നു ഇന്ററിന്റെ മൂന്നാം ഗോൾ നേടിയ അലക്സിസ് സാഞ്ചസ് ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. ഇഞ്ച്വറി സമയത്ത് സെബാസ്റ്റ്യൻ തിലിന്റെ ഫ്രീക്കിക്കിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടിയ ആദാമ ട്രയോറയാണ് ഷെരീഫിനായി ആശ്വാസ ഗോൾ നേടിയത്.ഗ്രൂപ്പ് ഡിയിൽ റയൽ മാഡ്രിഡിന് പിറകിൽ ഏഴു പോയിന്റുകളും ആയി ഇന്റർ രണ്ടാമതും ആറു പോയിന്റുകൾ ഉള്ള ഷെരീഫ് മൂന്നാം സ്ഥാനത്തും ആണ്.

Rate this post