❝വലിയ ലക്ഷ്യങ്ങളുമായി ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിയുന്ന ആഴ്‌സണൽ❞ |Arsenal

കഴിഞ്ഞ സീസണിൽ ഏറെ ആഗ്രഹിച്ച ചാമ്പ്യൻസ് ലീഗ് യോഗ്യത ആഴ്‌സണലിന് നഷ്ടമായിരുന്നു. എന്നാൽ വരൻ പോകുന്ന സീസണിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാൻസ്ഫറുകളിലൂടെയാണ് അവർ കടന്നു പോയ്കൊണ്ടരിക്കുന്നത്.

മാറ്റ് ടർണർ, ഫാബിയോ വിയേര, മാർക്വിനോസ് എന്നിവരെ സ്വന്തമാക്കിയ ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെയും സ്വന്തമാക്കിയിരിക്കുകയാണ്. ലീഡ്‌സിൽ നിന്നും റാഫിൻഹയും അയാക്സിൽ നിന്നും അര്ജന്റീന ലിസാൻഡ്രോ മാർട്ടിനെസും എമിറേറ്സിലേക്ക് അടുക്കുകയാണ്.ഗബ്രിയേൽ ജീസസിനെ 45 മില്യൺ പൗണ്ടിന് സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുമായി ആഴ്സണൽ ധാരണയിലെത്തിയിട്ടുണ്ട്.25 കാരനായ ജീസസ്, നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണലിന്റെ ഫസ്റ്റ് ചോയ്സ് സ്ട്രൈക്കർ ടാർഗെറ്റായിരുന്നു.

ഈ വേനൽക്കാലത്ത് ആഴ്സണലിന്റെ നാലാമത്തെ ഏറ്റെടുക്കലായി ബ്രസീലിന്റെ ഇന്റർനാഷണൽ മാറുകയാണ്.2016-ൽ സിറ്റിയിലേക്ക് എത്തിയ ജീസസിന്റെ കരാറിൽ ഒരു വര്ഷം കൂടി അവശേഷിക്കുന്നുണ്ട്.ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതാണ് ജീസുസ് ക്ലബ് വിടാൻ കാരണം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിച്ച കാലത്ത് 159 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 58 ഗോളുകളും 32 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.2016-2019 കാലയളവിൽ പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റായിരിക്കെ മൈക്കൽ ആർട്ടെറ്റ ബ്രസീലിയൻ താരത്തിന്റെ കൂടെ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ വലിയ തുക മുടക്കി ബെൻ വൈറ്റ്, ആരോൺ റാംസ്‌ഡേൽ, മാർട്ടിൻ ഒഡെഗാർഡ്, ടകെഹിറോ ടോമിയാസു, നുനോ ടവാരസ്, ആൽബർട്ട് സാംബി ലോകോംഗ എന്നിവരെ കൊണ്ട് വന്നെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. എന്നാൽ ഇത്തവണ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനാണ് അവർ ശ്രമം നടത്തുന്നത്. റാഫിഞ്ഞക്ക് വേണ്ടി 60 മില്യൺ പൗണ്ടിന്റെ ബിഡ് ആണ് ആഴ്‌സണൽ ലീഡ്‌സിന് മുന്നിൽ വെച്ചത്. ലിസാൻഡ്രോക്ക് വേണ്ടി അയാക്സിന് മുന്നിൽ 30 മില്യൺ ബിഡ് ആഴ്‌സണൽ വെച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങളെയും ഏതു വിധേനയും ടീമിലെത്തിക്കാനുള്ള ഒരുക്കകത്തിലാണ് ആർട്ടേറ്റ.

Rate this post