ലാ ലീഗയിൽ എതിരാളികൾക്ക് പിടിച്ചു കെട്ടാനാവാതെ വിനീഷ്യസ് ജൂനിയർ
2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയിൽ ബെൻസിമക്ക് മികച്ച പങ്കാളിയെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു സീസണുകളിലും റയലിന്റെ മുന്നേറ്റ നിരയുടെ ഭാരമെല്ലാം ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ചുമലിൽ ആയിരുന്നു.കഴിഞ്ഞ സീസണുകളിൽ കുറെ താരങ്ങൾ റയലിൽ എത്തിയെങ്കിലും ആർക്കും തന്നെ നിലവാരത്തിൽ ഉയരാനും സാധിച്ചില്ല. എന്നാൽ ഈ സീസണിൽ പുതിയ പരിശീലകൻ കാർലോ അൻസെലോട്ടിക്ക് കീഴിൽ പുതിയൊരു മുന്നേറ്റ സഖ്യം രൂപപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡിൽ.വിനീഷ്യസ് -ബേനസീമ കൂട്ടുകെട്ടിലൂടെ റയലിന് നഷ്ടപ്പെട്ടുപോയ അവരുടെ അക്രമണോൽസുത തിരിച്ചു ലഭിച്ചിരിക്കുകയാണ്.
റയലിന്റെ ഈ സീസണിലെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നത് ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റങ്ങളാണ് .റിയൽ മാഡ്രിഡ് ഏറ്റവും പ്രതീക്ഷ ഇടത് വിങ്ങിലെ 20 നമ്പർ ജേഴ്സി അണിഞ്ഞ ബ്രസീലിയൻ യുവതാരത്തിലായി മാറികൊണ്ടിരിക്കുന്നു.ഓരോ മത്സരം കഴിയുമ്പോഴും പോരായ്മകൾ പുതുക്കി വീറോടെ കരുത്തോടെ വിശ്വാസത്തോടെ ഇടത് വിങ്ങിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിങ് ഡ്രിബിലിങ് ഗോൾ സ്കോറിങ് നടത്തി പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നു വിനീഷ്യസ് ജൂനിയർ.വിനീഷ്യസിന് മികച്ച വേഗതയും കഴിവും ഉണ്ട്, ല ലീഗയിലെ ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ കൂടിയാണ് 21 കാരൻ.
Vinicius Jr is turning into such a top player 😍 pic.twitter.com/xhouIwTyKQ
— 101 Great Goals (@101greatgoals) November 18, 2021
വിനീഷ്യസ് ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്.കരീം ബെൻസെമയ്‌ക്കൊപ്പം റയൽ മാഡ്രിഡിന്റെ ആക്രമണത്തിൽ മികവ് പുലർത്തുകയും ചെയ്തു.ഇതുവരെ നേടിയ ഗോളുകളുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും ഫലപ്രദമായ കാമ്പെയ്‌നാണിത്.ഞായറാഴ്‌ച ന്യൂവോ എസ്‌റ്റാഡിയോ ഡി ലോസ് കാർമെനെസിൽ ഗ്രാനഡയ്‌ക്കെതിരെ ലോസ് ബ്ലാങ്കോസിന്റെ 4-1 വിജയത്തിൽ ബ്രസീലിയൻ ഫോർവേഡ് പന്ത് വീണ്ടും വലയിലേക്ക് അയച്ചു. 2021/22 ലെ 15 കളികളിൽ ഇത് അദ്ദേഹത്തിന്റെ പത്താം ഗോളായിരുന്നു, വിനീഷ്യസ് ലാലിഗ സാന്റാൻഡറിൽ എട്ട് തവണ വലകുലുക്കുകയും ചാമ്പ്യൻസ് ലീഗിൽ മറ്റൊരു രണ്ട് ഗോളുകൾ നേടുകയും ചെയ്തു.
Vinicius Jr Superstar Treatment ✨pic.twitter.com/ym4hZESyMT
— Zendio (@Zendio7) November 21, 2021
വിനീഷ്യസ് 2018-ൽ ഫ്ലെമെംഗോയിൽ മികച്ച സ്കോറിന് നടത്തിയതിനു ശേഷമാണ് വിനീഷ്യസ് റയലിലെത്തിയത്.എന്നാൽ ലോസ് ബ്ലാങ്കോസിൽ ചേർന്നതിന് ശേഷം ഒരു സീസണിൽ ആറ് ഗോളിൽ കൂടുതൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു സീസണായി ലോസ് ബ്ലാങ്കോസിന് ആവശ്യമായ മറ്റൊരു സ്‌കോറിംഗ് ഓപ്ഷൻ നൽകിക്കൊണ്ട് ബ്രസീൽ ഇന്റർനാഷണൽ ആക്രമണത്തിൽ ബെൻസെമയ്‌ക്കൊപ്പം തിളങ്ങി.എതിരാളികളെ ഡ്രിബിൾ ചെയ്യാനുള്ള കഴിവ് കാരണം യുവ മുന്നേറ്റക്കാരെ തടയാൻ എതിർ പ്രതിരോധക്കാർ പാടുപെടുകയാണ്.ഈ സീസണിൽ വിനിഷ്യസിനെ തടയാൻ എതിരാളികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഗ്രെനാഡ താരം മൊഞ്ചു പുറത്തായതോടെ വിനീഷ്യസിനെ പ്രതിരോധിക്കാൻ അവർ വളരെ പ്രയാസപ്പെട്ടു.
ലാ ലീഗെയിൽ ടോപ് സ്കോറർക്കുള്ള പിച്ചിച്ചിക്കുവേണ്ടിയുള്ള മത്സരത്തിൽ റയൽ മാഡ്രിഡ് സഹതാരം കരിം ബെൻസെമയ്‌ക്കൊപ്പമാണ് വിനീഷ്യസ് ജൂനിയർ.ലാ ലിഗയുടെ ടോപ് സ്‌കോറർ എന്ന നിലയിൽ ഫിനിഷ് ചെയ്യാനുള്ള ഓട്ടത്തിൽ ബെൻസെമയും വിനിഷ്യസും കടുത്ത മത്സരത്തിലാണ്. ബെൻസിമ 10 ഗോളുകളും വിനീഷ്യസ് 8 ഗോളുകളും നേടിയിട്ടുണ്ട്.മെംഫിസ് ഡിപേ, റൗൾ ഡി തോമസ്, ലൂയിസ് സുവാരസ് എന്നിവർ ഏഴ് ഗോളുകൾ നേടി പിന്നാലെയുണ്ട്.