സലയും സൗദിയിലേക്കോ ? :ഈജിപ്ഷ്യൻ സൂപ്പർ താരത്തെ വിട്ടുകൊടുക്കാൻ ലിവർപൂൾ തയ്യാറാവുമോ|Mo Salah
ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലക്ക് മുന്നിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഹാദ് വമ്പൻ ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.2017-ൽ ഇറ്റാലിയൻ ടീമായ എഎസ് റോമയിൽ നിന്ന് എത്തിയതു മുതൽ പ്രീമിയർ ലീഗിലെ ഏറ്റവും കളിക്കാരിൽ ഒരാളാണ് ഈജിപ്ഷ്യൻ വിംഗർ.
കഴിഞ്ഞ കുറച്ച് സീസണുകളിൽ ലിവർപൂളിന്റെ വിജയത്തിൽ സല നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.നിരവധി റിപ്പോർട്ടുകൾ പ്രകാരം 31 വയസ്സുകാരനുവേണ്ടിയുള്ള നീക്കം വേഗത്തിലാക്കാൻ അൽ-ഇത്തിഹാദ് തയ്യാറാണ്.N’Golo Kante, Karim Benzema എന്നിവരുൾപ്പെടെ നിരവധി സ്റ്റാർ കളിക്കാരെ സ്വന്തമാക്കിയ സൗദി ക്ലബ് സലായെയും ടീമിലെത്തിക്കാനുള്ള മത്സരത്തിലാണ്.
കഴിഞ്ഞ വർഷം അദ്ദേഹം പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചെങ്കിലും താരം ആൻഫീൽഡ് വിട്ട് മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറുമായുള്ള നിലവിലെ ഇടപാടിനെ മറികടക്കാൻ സാധ്യതയുള്ള 240 മില്യൺ ഡോളറിന്റെ മൂന്നു വർഷത്തെ കരാറാണ് അൽ ഇത്തിഹാദ് സലക്ക് മുന്നിൽ വെച്ചത്.സലായുടെ വിടവാങ്ങൽ റെഡ്ഡിന് കനത്ത തിരിച്ചടിയാകും എന്നുറപ്പാണ്.
🚨 Liverpool have been clear with Mo Salah and Al Ittihad: he's NOT FOR SALE.
— Transfer News Live (@DeadlineDayLive) August 24, 2023
(Source: @FabrizioRomano ) pic.twitter.com/Z5pwNIeZba
എന്നാൽ താരത്തെ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് ലിവർപൂൾ അറിയിച്ചത്. സലാഹിന് ഇതിഹാദിലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിലും താരത്തെ വിൽക്കുന്നില്ല എന്ന നിലപാടിലാണ് ലിവർപൂൾ.സീരി എ ക്ലബ് എഎസ് റോമയിൽ നിന്ന് ഏഴ് സീസണുകൾക്ക് മുൻപാണ് സല ലിവർപൂളിൽ എത്തിയത്. അതിനുശേഷം അദ്ദേഹം പ്രീമിയർ ലീഗ് കിരീടം, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയും ആൻഫീൽഡിലെ മറ്റ് പ്രധാന ബഹുമതികളും നേടി.ലിവർപൂളിനായി 220 മത്സരങ്ങൾ കളിച്ച താരം 138 ഗോളുകളും നേടിയിട്ടുണ്ട്.
Liverpool have been clear with Mo Salah and Al Ittihad: no intention to negotiate, he’s considered not for sale 🚨🔴 #LFC
— Fabrizio Romano (@FabrizioRomano) August 24, 2023
Al Ittihad astronomical contract bid to Salah remains valid to tempt Mo; but only way would be for Salah to force the move.
🎥 More: https://t.co/Z2vHWU1jrU pic.twitter.com/8QzyCwKH51