മിന്നലായി മുഹമ്മദ് സല, പ്രീമിയർ ലീഗൽ ലിവർപൂൾ ഒന്നാമത് |Liverpool

പ്രീമിയർ ലീഗിൽ ഇന്ന് എവർട്ടനെതിരെ ലിവർപൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചു, ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ടോട്ടഹാമിനെ മറികടന്ന് ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.

ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ മുഹമ്മദ് സലയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് ഈജിപ്ഷ്യൻ മുഹമ്മദ് സലയാണ്.കളിയുടെ 75′,90+7′ മിനിട്ടുകളിൽ ആയിരുന്നു മുഹമ്മദ് സലയുടെ ഗോളുകൾ പിറന്നത്.

കളിയുടെ 75 മത്തെ മിനിറ്റിൽ ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിലൂടെ കിട്ടിയ പെനാൽറ്റി മുഹമ്മദ് സല പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു, ഇഞ്ചുറി ടൈമിൽ ഉറുഗ്വെ താരം ഡാർവിൻ നുനസ് ഒറ്റക്ക് മുന്നേറി മുഹമ്മദ് സലക്ക് ബോക്സിലേക്ക് നൽകിയ പന്ത് പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ച് ലിവർപൂളിന്റെ വിജയം പൂർത്തിയാക്കി.കളിയുടെ 37 മത്തെ മിനിറ്റിൽ ആഷ്‌ലി യങ്ങിനു ചുവപ്പുകാർഡ് കിട്ടിയതിനാൽ കളിയുടെ ഭൂരിഭാഗം സമയവും എവർട്ടൻ 10 പേരുമായാണ് കളിച്ചത്.

നിലവിൽ ലിവർപൂളിനൊപ്പം തകർപ്പൻ ഫോമിലാണ് മുഹമ്മദ് സല. ഈ സീസണിൽ 9 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 7 ഗോളുകളും 4 അസിസ്റ്റുകളും നേടി ലിവർപൂളിന്റെ ടോപ് സ്കോറർ സ്ഥാനത്താണ് സലാഹ്. ഈ വിജയത്തോടെ ടോട്ടൻഹാമിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ക്ളോപ്പിന്റെ ലിവർപൂളിനായി.9 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം.ഒരു മത്സരം കുറവ് കളിച്ച് 8 മത്സരങ്ങളിൽ അത്രയും പോയിന്റ്കളോടെ രണ്ടാം സ്ഥാനത്താണ് ടോട്ടൻഹാം.എട്ടുമത്സരങ്ങളിൽ 20 പോയിന്റ്കളോടെ ആഴ്സണൽ മൂന്നാം സ്ഥാനത്തുമുണ്ട്.തിങ്കളാഴ്ച ഫുൾ ഹാമിനെതിരെയാണ് ടോട്ടൻഹാമിന്റെ അടുത്ത മത്സരം. ആഴ്സനലിനു ഇന്ന് എതിരാളികൾ ചെൽസിയാണ്

Rate this post