ആവശ്യം ആവർത്തിച്ച് സലാഹ്; പ്രതിസന്ധിയിൽ ലിവർപൂൾ; തീരുമാനം നാളെയറിയാം|Mohamed Salah

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ലിവർപൂളിന്റെ ഈജിപ്ത്യൻ താരം മുഹമ്മദ് സാലാഹിന് വേണ്ടി സൗദി പ്രോലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് ശ്രമങ്ങൾ നടത്തിയത്. താരം ഇത്തിഹാദിന്റെ ഓഫറിന് യെസ് പറഞ്ഞെങ്കിലും ലിവർപൂൾ താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

സലാഹിനെ ഞങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന നിലപാടാണ് ലിവർപൂൾ ഇത്തിഹാദിനെ അറിയിച്ചത്. യൂറോപ്യൻ താരങ്ങൾ സൗദിയിലേക്ക് പോകുന്നതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്ന ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് തന്നെയാണ് സലാഹിന്റെ ശ്രമങ്ങൾക്കും തടസ്സം നിന്നത്.

എന്നാൽ ഇപ്പോൾ സൗദിയിലേക്ക് പോകണമെന്ന് തന്റെ നിലപാട് ആവർത്തിച്ചിരിക്കുകയാണ് സലാഹ്. തനിക്ക് ഇത്തിഹാദിൽ കളിക്കാൻ താല്പര്യം ഉണ്ടെന്നും ക്ലബ്ബ് അതിന് അനുവദിക്കണമെന്നും സലാ ലിവർപൂളിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പക്ഷേ ലിവർപൂൾ താരത്തിന് മുന്നിൽ ഒരു പുതിയ കരാർ കൂടി വെച്ചിട്ടുണ്ട്. ഈ കരാർ അംഗീകരിക്കാനായാൽ താരം ചിലപ്പോൾ ലിവർപൂളിൽ തുടർന്നേക്കാം. അല്ലെങ്കിൽ താരം സൗദിയിലേക്ക് പറന്നേക്കാം.

ഏതായാലും താരത്തിന് തീരുമാനം അറിയിക്കാനുള്ള അവസാന ദിവസം നാളെയാണ്. നാളെ താരമെടുക്കുന്ന നിലപാട് അനുസരിച്ച് ആയിരിക്കും താരത്തിന്റെ ഇനിയുള്ള കരിയർ.2017 മുതൽ ലിവർപൂളിന്റെ ഭാഗമായ സലാഹ് ക്ലബ്ബിനായി 220 മത്സരങ്ങളും കളിച്ചിട്ടുണ്ട്‌. ചെൽസി,എഎസ് റോമാ തുടങ്ങിയ ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

4.8/5 - (25 votes)