
ബ്രെന്റ്‌ഫോർഡിനെതിരെയുള്ള ഇരട്ട ഗോളോടെ പ്രീമിയർ ലീഗിൽ വമ്പൻ നേട്ടത്തെക്കുറിച്ച് മുഹമ്മദ് സല | Mohamed Salah
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്രെന്റ്‌ഫോർഡിനെ പരാജയപ്പെടുത്തിയിരുന്നു.ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായിട്ട് ഇരട്ട ഗോളുകളാണ് ലിവർപൂളിന് വിജയം നേടിക്കൊടുത്തത്. ഇന്നലെ നേടിയ ഗോളുകളോടെ ലിവർപൂൾ വിംഗർ ഇംഗ്ലീഷ് ഫുട്‌ബോളിലെ അതുല്യമായ നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്.
തുടർച്ചയായി 15 പ്രീമിയർ ലീഗ് ഹോം ഗെയിമുകളിൽ സ്കോർ ചെയ്യുകയോ അസിസ്റ്റ് ചെയ്യുകയോ ചെയ്യുന്ന മൂന്നാമത്തെ താരമായി സല മാറിയിരിക്കുകയാണ്.തിയറി ഹെൻറി, അലൻ ഷിയറർ എന്നി താരങ്ങളാണ് മൂന്നോ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി 200 ഗോളുകൾ എന്ന നേട്ടത്തിലെത്താനും സലക്ക് സാധിച്ചിട്ടുണ്ട്.ലിവർപൂളിന് വേണ്ടി 198 ഗോളുകളും തന്റെ മുൻ ക്ലബ് ചെൽസിക്ക് വേണ്ടി മറ്റ് രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.
Mohamed Salah in the Premier League this season 👑 pic.twitter.com/5RUE0ExDuf
— GOAL (@goal) November 12, 2023
ആൻഫീൽഡിൽ കഴിഞ്ഞ 15 ലീഗ് മത്സരങ്ങളിൽ 14ലും സ്കോർ ചെയ്ത സലാ തന്റെ ശ്രദ്ധേയമായ ഗോൾ സ്‌കോറിംഗ് ഫോം തുടരുകയാണ്. ഈ സീസണിൽ ഇതുവരെ 17 ഗോളുകൾ നേടിയിട്ടുണ്ട്.ഇതുവരെ ആകെ 14 ഗോളുകളും അസിസ്റ്റുകളും ഉള്ള സലായ്ക്ക് നിലവിൽ ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ സംയുക്ത ഗോൾ സംഭാവനകൾ ഉണ്ട്.
Only three players have scored or assisted in 15 consecutive Premier League home games:
— Squawka (@Squawka) November 12, 2023
◎ 18 – Alan Shearer
◎ 17 – Thierry Henry
◉ 15 – Mohamed Salah
◎ 15 – Alan Shearer
That might be the best front three in PL history. 🤩 pic.twitter.com/SkjhsRS73R
ഇന്നലെ നടന്ന മത്സരത്തിൽ 39-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടി. 62 ആം മിനുട്ടിൽ ഹെഡറിലൂടെ തന്റെ രണ്ടാമത്തെ ഗോളും നേടി.ഡിയോഗോ ജോട്ട ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി.ന്റെ ആദ്യ മുഴുവൻ സീസണിൽ സലാ എല്ലാ മത്സരങ്ങളിലും 44 ഗോളുകൾ നേടി, അതിനുശേഷം മൂന്ന് വ്യത്യസ്ത സീസണുകളിലായി കുറഞ്ഞത് 30 ഗോളെങ്കിലും നേടിയിട്ടുണ്ട്.
Mo Salah VS Brentford
— LFC Stats (@LFCData) November 12, 2023
• 38/53 (72%) passes
• 1 chance created
• 67 touches
• 3 shots (=1st)
• 2 goals (1st)
• 1/2 dribbles
• 9 touches in opp. box
• 2/4 ground duels
200 goals in English football, 1 goal behind Haaland in the Premier League golden boot. Legend. pic.twitter.com/5FzoAqn81p